റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി. റിയാദ് ഖൈറുവാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സൗദി ജയിലിൽ മോചനപ്രതീക്ഷയുമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ രക്ഷിക്കാനായി എല്ലാവരോടും കൈകോർക്കാനായി ആഹ്വാനം ചെയ്തു. മുഹമ്മദ് ഷെഫീഖ് ഹാശിമി ക്ലാസെടുത്തു.
നാസർ ലൈസ്, അഷ്റഫ് മേച്ചേരി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ കാദർ കൂത്തുപറമ്പ്, ഷരീഫ് തട്ടത്താഴത്ത്, ടി.എ. ഇബ്രാഹിം, ബൈജു ആൻഡ്രൂസ്, കെ.ടി. അനീഷ്, നാസർ കാസിം, ഹസൻ പന്മന, അഷ്റഫ് പള്ളിക്കൽ, മുഹമ്മദ് സബാഹ്, ഒ.കെ. അബ്ദുസലാം, ജാഫർ മണ്ണാർക്കാട് എന്നിവർ സമൂഹ നോമ്പ് തുറക്ക് നേതൃത്വം നൽകി. രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും നിഹാസ് പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.