ജിദ്ദ: ആഗോള അഴിമതി വിരുദ്ധ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിൽ സൗദി അറേബ്യ വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു. റിയാദ് സംരംഭത്തിെൻറ ആഗോള അഴിമതിവിരുദ്ധ നെറ്റ്വർക്ക് (ഗ്ലോബ് ഇ) ഉദ്ഘാടനത്തോടനുബന്ധിച്ച് അഴിമതിക്കെതിരായി യു.എൻ. പൊതുസഭയുടെ ആദ്യ പ്രത്യേക സെഷനിലെ പ്രസംഗത്തിലാണ് യു.എൻ സെക്രട്ടറി ജനറൽ ഇക്കാര്യം പറഞ്ഞത്.
അഴിമതി അധാർമിക നടപടിയും അതിർത്തികൾ മുറിച്ചുകടക്കുന്ന ഗുരുതരമായ കുറ്റകൃത്യവുമാണ്. ജി20 ഉച്ചകോടിയിൽ ആഗോള അഴിമതി വിരുദ്ധ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിൽ സൗദി അറേബ്യ വഹിച്ച പങ്ക് വിലമതിക്കുന്നു. ഗ്ലോബ് ഇ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
അഴിമതിക്കെതിരെ ആഗോള നെറ്റ്വർക്ക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സംരംഭത്തിനു ധനസഹായം നൽകിയ സൗദി അറേബ്യക്ക് യു.എൻ സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു. നെറ്റ്വർക്ക് പൂർണമായും ഉപയോഗപ്പെടുത്താനും അഴിമതി ഇല്ലാതാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്നും എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സമാധാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആഗോള അഴിമതിവിരുദ്ധ നെറ്റ്വർക്കിങ്ങിനു പ്രസക്തിയുണ്ട്.
അഴിമതികൾ അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളാനുമുള്ള പ്രായോഗിക പരിഹാരങ്ങളും സംവിധാനങ്ങൾ കണ്ടെത്തുന്നതിനു പുതിയ നെറ്റ്വർക്ക് സഹായമാകും. അഴിമതിക്കെതിരായ പോരാട്ടത്തിൽ യു.എൻ സാേങ്കതിക സഹായം നൽകുന്നതു തുടരുമെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.