റിയാദ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയയിലെ ഷുബ്ര യൂനിറ്റ് അംഗമായ വി. ഗോപാലന് യൂനിറ്റ് പ്രവർത്തകർ യാത്രയയപ്പ് നൽകി.
ഷുബ്രയിൽ തയ്യൽ ജോലി ചെയ്യുന്ന ഗോപാലൻ പാലക്കാട് ചിറ്റൂർ അണ്ണാൻതോട് സ്വദേശിയാണ്. 13 വർഷമായി കേളി അംഗവും ഷുബ്ര യൂനിറ്റ് സെക്രട്ടറി, ട്രഷറർ, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് മധു പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ കെ.വി. അലി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ ജോയൻറ് സെക്രട്ടറി കിഷോർ ഇ. നിസാം, ഏരിയ ട്രഷറർ മുസ്തഫ, ഏരിയ വൈസ് പ്രസിഡൻറുമാരായ പ്രസാദ് വഞ്ചിപ്പുര, ജയഭദ്രൻ, ഏരിയ ജോയൻറ് ട്രഷറർ പി.കെ. നിഷാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജയൻ, ശശികുമാർ, ഏരിയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ജാർനെറ്റ് നെൽസൺ, സ്പോർട്സ് കമ്മിറ്റി കൺവീനർ ജയൻ, ഹിലാൽ എന്നിവർ സംസാരിച്ചു.
യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി ഷറഫു മൂച്ചിക്കലും പ്രസിഡൻറ് മധു പട്ടാമ്പിയും ഏരിയയുടെ ഉപഹാരം ഏരിയ കമ്മിറ്റി അംഗം സുധീർ സുൽത്താനും കൈമാറി. യൂനിറ്റ് സെക്രട്ടറി ഷറഫു മൂച്ചിക്കൽ സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.