ജിദ്ദ: ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ജിദ്ദ സംഘടിപ്പിച്ച മാധ്യമ ശില്പശാലയായ ടാലൻറ് ലാബ് വാര്‍ത്താ റിപ്പോര്‍ട്ടിങ് മത്സരത്തിലെ വിജയികളെയും മികവ് പുലര്‍ത്തിയവരെയും ആദരിച്ചു. പരിപാടിയിൽ ആക്ടിങ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ മുഖ്യാതിഥിയായിരുന്നു. മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസറും എഴുത്തുകാരിയുമായ ഡോ. ഗദീര്‍ തലാല്‍ മലൈബാരി 'എനിക്ക് കഴിയും, ഞാന്‍ ചെയ്യും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മാഇൗല് മരിതേരി അധ്യക്ഷത വഹിച്ചു.
സൗദി ഗസറ്റ് എക്സിക്യുട്ടിവ് എഡിറ്റര്‍ രാംനാരായണ്‍ അയ്യര്‍, അബീര്‍ ഗ്രൂപ് പ്രസിഡൻറ് മുഹമ്മദ് ആലുങ്ങല്‍, ജിദ്ദ നാഷനല്‍ ആശുപത്രി വൈസ് ചെയര്മാന് വി.പി. അലി മുഹമ്മദ് അലി, മത്സര വിജയികളായ അര്‍പണ മെലാനി, സ്നേഹ സാറ (ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂൾ), ആയിഷാ അഹമ്മദ്, മറിയം സയ്യിദ് ഖ്വാജ (ജിദ്ദ ഡല്‍ഹി പബ്ലിക് സ്കൂൾ), സായി ശക്തി (അല്റദ്വ ഇൻറർനാഷനല്‍ സ്കൂള്‍, യാംബു) എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റുകളും വൈ. സാബിര്‍ വിതരണം ചെയ്തു. റിഹേലി പോളിക്ലിനിക് ഡയറക്ടര്‍മാരായ അബ്ദുല്‍ റസാഖ്, ഷാജഹാന് എന്നിവരും മറ്റ് അതിഥികളും മികവ് പുലര്‍ത്തിയ 33 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
പ്രവാസം മതിയാക്കി മടങ്ങുന്ന ജി.ജി.ഐ അംഗം അബ്ദുറഹ്മാന് കാളമ്പ്രാട്ടിലിന് ചടങ്ങിൽ ഉപഹാരം നല്കി. നൗഫല്‍ പാലക്കോത്ത്, കബീര്‍ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. ഹസന് ചെറൂപ്പ സ്വാഗതവും പി.വി. ഹസന് സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. അഷ്റഫ് പട്ടത്തില്‍, മന്‍സൂര്‍ വണ്ടൂര്‍, നൗഷാദ് ചാത്തല്ലൂര്‍, ബിജുരാജ് രാമന്തളി, അനുപമ, ശബ്ന കബീര്‍ തുടങ്ങിയവര്‍ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.