മദീന: 27ാം രാവിൽ ഭക്തജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം നിരീക്ഷിക്കുന്നതിന് മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ മസ്ജിദുന്നബവിയിലെത്തി. ഹറമിനകത്തും പുറത്തും തീർഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിനും മറ്റും നടത്തുന്ന ഫീൽഡ് പ്രവർത്തനങ്ങൾ ഗവർണർ വിലയിരുത്തി. സുരക്ഷ സംവിധാനത്തെക്കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും പൊലീസ് മേധാവി മേജർ ജനറൽ യൂസഫ് അൽസഹ്റാനി അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. മസ്ജിദുന്നബവി സെക്യൂരിറ്റി ഓപറേഷൻസ് റൂമും ഗവർണർ സന്ദർശിച്ചു. ആളുകൾക്ക് സേവനം നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.