റിയാദ്: യു.എ.ഇ കേന്ദ്രീകരിച്ചു സ്ഥാപിതമായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ശൃംഖല സൗദി അറേബ്യയുടെ മണ്ണിലുമെത്തി. റിയാദിലെ അൽമൻസൂറയിലുള്ള അൽഹംറ പ്ലാസയിൽ ഗ്രാൻഡിെൻറ ആദ്യ ഹൈപ്പർ മാർക്കറ്റ് ബുധനാഴ്ച വൈകിട്ട് 4.30 ന് തുറന്ന് പ്രവർത്തനം ആരംഭിച്ചു. സൗദി റീട്ടെയിൽ മാർക്കറ്റിലേക്കുള്ള മുന്നേറ്റത്തിന് 30 കോടി സൗദി റിയാലിെൻറ ഊർജ്ജസ്വല പദ്ധതികളുമായാണ് ഗ്രാൻഡിെൻറ രംഗപ്രവേശം. യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ മുഖമുദ്ര പതിപ്പിച്ചതിന് ശേഷമാണ് അവർ സൗദി അറേബ്യയിലേക്ക് ചുവടുവെക്കുന്നത്.
ഗ്രൂപ്പിെൻറ 93-ാമത്തെ ഔട്ട്ലെറ്റായി റിയാദിൽ തുറന്ന ഹൈപ്പറിൽ രാജ്യത്തിെൻറ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 55,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഔട്ട്ലെറ്റിൽ പലചരക്ക്, ഫാംഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ചൂടുള്ള ഭക്ഷണം, പുതിയതും രുചികരവുമായ ബേക്കറി, വീട്ടുപകരണങ്ങൾ, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധിയിനങ്ങൾ അണിനിരത്തിയിട്ടുണ്ട്.
ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഞങ്ങളുടെ സമ്പന്നമായ പാരമ്പര്യത്തെ അടിസ്ഥാനമാക്കി സൗദി അറേബ്യൻ ജനതയുടെ മനസ്സിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുമെന്ന് ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ മമ്മു ഹാജി പറഞ്ഞു. ഗ്രാൻഡിെൻറ സൗദി അറേബ്യൻ മണ്ണിലേക്കുള്ള വരവ് പ്രഖ്യാപിച്ചത് മുതൽ ഇവിടുത്തെ വിദേശികളുടെയും സ്വദേശികളുടെയും ഞങ്ങളിൽ അർപ്പിച്ച പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങളുടെ വിവിധ രാജ്യങ്ങളിലുള്ള ഉറവിടങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് കൊണ്ടുവന്ന് ഗുണമേന്മയിൽ യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ലാതെ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിച്ചതിൽ തങ്ങൾ കൃതാർത്ഥരാണെന്ന് ഉദ്ഘാടനവേളയിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം, സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകൾക്കും അതിശയകരമായ ഒരു മാറ്റം പ്രദാനം ചെയ്യുന്നതിലുള്ള രാജ്യത്തെ ഭരണാധികാരികളുടെ ശ്രമങ്ങളെ ചെയർമാനും മാനേജിങ് ഡയറക്ടറും അഭിനന്ദിക്കുകയും അടുത്ത 28 മാസത്തിനുള്ളിൽ രാജ്യത്തുടനീളം 15 ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. 30 കോടി സൗദി റിയാൽ നിക്ഷേപിക്കുകയും സൗദി യുവാക്കൾക്കായി ചുരുങ്ങിയത് 1,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സൗദിവൽക്കരണ യജ്ഞത്തിൽ ഭാഗവാക്കാകുമെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിെൻറ നാനാതുറകളിൽനിന്നുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റിയാദ് മൻസൂറയിലെ അൽഹംറ പ്ലാസയിൽ അത്യാധുനിക ഔട്ട്ലെറ്റ് സ്ഥാപിച്ച് എല്ലാവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഗ്രാൻഡ് ഹൈപ്പർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.കെ. അബൂബക്കർ, റാഷിദ് അസ്ലം, അബ്ദു സുബ്ഹാൻ, ഡയറക്ടർ എൻ.വി. മുഹമ്മദ് എന്നിവർ പറഞ്ഞു. കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹ്സീർ അലി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സനിൻ വാസിം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ് റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.