സ​ൽ​മാ​ൻ അ​ലി, ഭൂ​മി​ക, ര​ച​ന ചോ​പ്ര, സൗ​ര​വ്, ഷെ​റി​ൻ

ഗ്രേ​റ്റ് ഇ​ന്ത്യ ഫെ​സ്​​റ്റ്​: ഹി​ന്ദു​സ്ഥാ​നി രാ​ഗ​ ര​സ​ഭാ​വ​ങ്ങ​ള്‍ വി​ട​രും വി​സ്​​മ​യരാ​വ്​​ ‘താ​ൽ’

റി​യാ​ദ്: ഒ​ക്ടോ​ബ​ർ നാ​ലി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി റി​യാ​ദി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത മ​ഹോ​ത്സ​വ​ത്തി​ലെ ‘താ​ൽ’ ഹി​ന്ദു​സ്ഥാ​നി രാ​ഗ​ര​സ ഭാ​വ​ങ്ങ​ള്‍ വി​ട​ർ​ത്തു​ന്ന വി​സ്​​മ​യ രാ​വ് സ​മ്മാ​നി​ക്കും. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഗാ​യ​ക​നും യു​വ​ത​യു​ടെ ഹ​ര​വു​മാ​യ സ​ൽ​മാ​ൻ അ​ലി ന​യി​ക്കു​ന്ന സം​ഗീ​ത​രാ​വ്​ റി​യാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ ബോ​യ്​​സ്​ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 7.30-നാ​ണ് അ​ര​ങ്ങേ​റു​ക.

‘ഇ​ന്ത്യ​ൻ ഐ​ഡോ​ളി’​​ന്‍റെ 10-ാം സീ​സ​ണി​ലെ വി​ജ​യി​യും 2011-ലെ ‘​സ​രി​ഗ​മ​പ’ യി​ലെ ആ​ദ്യ റ​ണ്ണ​റ​പ്പു​മാ​ണ്​ സ​ൽ​മാ​ൻ അ​ലി. ‘സാ​റ്റ​ലൈ​റ്റ് ശ​ങ്ക​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ ജ​യ് ഹേ ​എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ പി​ന്ന​ണി ഗാ​യ​ക​നാ​യി സ​ൽ​മാ​ൻ അ​ലി അ​ര​ങ്ങേ​റ്റം​ക്കു​റി​ച്ച​ത്. 2019-ൽ ​ദ​ബാ​ങ്​ 3 എ​ന്ന ചി​ത്ര​ത്തി​നാ​യി ‘ആ​വാ​ര’ എ​ന്ന ഗാ​ന​വും പാ​ടി. സോ​ണി ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ച​ന്ദ്ര​ഗു​പ്ത മൗ​ര്യ എ​ന്ന ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക്കാ​യു​ള്ള തീം ​സോ​ങ്​ ആ​ല​പി​ച്ച​തും സ​ൽ​മാ​നാ​യി​രു​ന്നു.

ഇ​ങ്ങ​നെ മി​ക​ച്ച നി​ല​യി​ൽ ക​രി​യ​റി​ന് തു​ട​ക്ക​മി​ട്ട സ​ൽ​മാ​ൻ അ​ലി ഇ​ന്ന് സി​നി​മ​യു​ടെ​യും സ്​​റ്റേ​ജ് ഷോ​ക​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യി​രി​ക്കു​ന്നു. വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള സം​ഗീ​ത സ​ഞ്ചാ​ര​വും ജ​ന​പ്രി​യ​മാ​യ ആ​ലാ​പ​ന മി​ക​വു​മാ​ണ് സ​ൽ​മാ​ൻ അ​ലി​യെ ആ​സ്വാ​ദ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​ക്കി മാ​റ്റി​യ​ത്.

അ​ദ്ദേ​ഹം ന​യി​ക്കു​ന്ന ബാ​ൻ​ഡി​നോ​ടൊ​പ്പം പു​തു​ത​ല​മു​റ ഗാ​യ​ക​രാ​യ ഭൂ​മി​ക, ര​ച​ന ചോ​പ്ര, സൗ​ര​വ് തു​ട​ങ്ങി​യ​വ​രും ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​​ന്‍റെ മാ​സ്​​മ​രി​ക പ്ര​പ​ഞ്ച​മൊ​രു​ക്കാ​ൻ ഒ​രു​മി​ച്ചു​ചേ​രും. പ്ര​ണ​യ​ത്തി​​ന്‍റെ​യും വി​ര​ഹ​ത്തി​​ന്‍റെ​യും നൂ​പു​ര​ധ്വ​നി​ക​ളു​യ​രു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം മ​ഹ​ത്താ​യ ക​ലാ​പൈ​തൃ​ക​മു​ള്ള ഒ​രു രാ​ജ്യ​ത്തി​​ന്‍റെ പാ​ര​മ്പ​ര്യ​വും ഗ്രേ​റ്റ്‌ ഇ​ന്ത്യ​ൻ ഫെ​സ്റ്റി​ൽ അ​നാ​വൃ​ത​മാ​കും.

മ​ധു​ര​മാ​യ ശ​ബ്​​ദ​ത്തി​​ന്‍റെ ഉ​ട​മ​യും ശ​ബ്​​ദ ക്ര​മീ​ക​ര​ണ​ത്തി​ൽ പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യ​വു​മു​ള്ള സ്​​റ്റേ​ജ് പെ​ർ​ഫോ​മ​റാ​ണ്​ ര​ച​ന ചോ​പ്ര എ​ന്ന യു​വ ഗാ​യി​ക. ഹി​ന്ദു​സ്ഥാ​നി, ക​ർ​ണാ​ടി​ക്, വെ​സ്​​റ്റേ​ൺ, ക്ലാ​സി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഭൂ​മി​ക​യ​ട​ക്ക​മു​ള്ള മ​റ്റു​ ഗാ​യ​ക​രും ‘താ​ൽ’ സം​ഗീ​ത​നി​ശ​യെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ക്കി മാ​റ്റും.

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​​ന്‍റെ​യും പോ​പ്പ്, റോ​ക്ക്, സൂ​ഫി നാ​ദ​ധാ​ര​ക​ളു​ടെ​യും സ​മ​ഞ്​​ജ​സ​മാ​യ സ​മ്മേ​ള​നം റി​യാ​ദി​ലെ ഇ​ന്ത്യ, പാ​ക്, ബം​ഗ്ലാ​ദേ​ശ് സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക്​ അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി സ​മ്മാ​നി​ക്കും. സെ​ലി​ബ്രി​റ്റി അ​വ​താ​ര​ക ഷെ​റി​ൻ സ്​​റ്റേ​ജ്​ ഷോ​യെ നി​മി​ഷാ​ർ​ധ വി​ട​വു​ക​ൾ​ പോ​ലും അ​നു​വ​ദി​ക്കാ​തെ ച​ടു​ല​ത​യോ​ടെ ന​യി​ച്ച്​ പ്രേ​ക്ഷ​ക​ർ​ക്ക്​ സ​മ്പൂ​ർ​ണ​മാ​യി സം​വേ​ദ​ന​ക്ഷ​മ​മാ​ക്കും.​

സം​ഗീ​ത ശ്രേ​ഷ്ഠ​രു​ടെ നൂ​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ത​പ​സി​​ന്‍റെ​യും അ​ന്വേ​ഷ​ണ സ​പ​ര്യ​യു​ടെ​യും ഫ​ല​മാ​യി മാ​ന​വി​ക ജീ​വി​ത​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി​ത്തീ​ര്‍ന്ന സം​ഗീ​ത ശാ​ഖ​യാ​ണ്​ ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം. അ​തി​ന്‍റെ ഉ​ത്സ​വ​മാ​യി​രി​ക്കും ‘താ​ൽ’.

പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ https://greatindiafest.com എ​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്കി​ൽ ബു​ക്ക്​ ചെ​യ്യാം. ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​മു​ത​ൽ പ​രി​പാ​ടി സ്ഥ​ല​ത്തേ​ക്ക്​ ​ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Great India Fest-Hindustani Music-Thal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.