ഗ്രേറ്റ് ഇന്ത്യ ഫെസ്​റ്റിവലി​െൻറ ടിക്കറ്റ്​ വിൽപന സാമൂഹിക പ്രവർത്തകൻ ഇബ്റാഹീം സുബ്ഹാന് ടിക്കറ്റ് നൽകി ഗൾഫ് മാധ്യമം റസിഡൻറ്​ മാനേജർ സലിം മാഹി നിർവഹിക്കുന്നു

ഗ്രേറ്റ് ഇന്ത്യ ഫെസ്​റ്റ്​; ടിക്കറ്റുകൾ വിപണിയിലെത്തി

റിയാദ്: ഒക്ടോബർ ആദ്യവാരം റിയാദിൽ അര​േ​ങ്ങറുന്ന ‘ഗ്രേറ്റ് ഇന്ത്യ ഫെസ്​റ്റിവെലി​’െൻറ ടിക്കറ്റുകൾ ഓൺലൈനിന്​ പുറമെ ഓഫ്​ലൈനിലും ലഭിച്ചുതുടങ്ങി. ടിക്കറ്റ് വിൽപനയുടെ ഔപചാരിക ഉദ്ഘാടനം സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ഇബ്റാഹീം സുബ്ഹാന് റെഡ് കാർപെറ്റ് ടിക്കറ്റ് നൽകി ‘ഗൾഫ് മാധ്യമം’ റസിഡൻറ്​ മാനേജർ സലിം മാഹി നിർവഹിച്ചു. ഗൾഫ് മാധ്യമം പ്രതിനിധികളായ അൻസാർ തിരൂർ, മുനീർ എള്ളുവിള, പി.കെ. സിറാജ് എന്നിവർ സന്നിഹിതരായിരുന്നു.

ടിക്കറ്റ്​ നിരക്കുകൾ ചുവടെ:

  • ഒരു ദിവസത്തേക്ക് പ്രവേശനം ഒരാൾക്ക്: സിൽവർ (40 റിയാൽ), ഗോൾഡ് (75 റിയാൽ), പ്ലാറ്റിനം (150 റിയാൽ), റെഡ് കാർപ്പെറ്റ് (500 റിയാൽ)
  • ഒരു ദിവസത്തേക്ക് പ്രവേശനം നാല് പേർക്ക്: ഗോൾഡ് ഫാമിലി (250 റിയാൽ), പ്ലാറ്റിനം ഫാമിലി (500 റിയാൽ), റെഡ് കാർപ്പെറ്റ് ഫാമിലി (1500 റിയാൽ)

ഗൾഫ് മാധ്യമം ഓഫിസിൽനിന്നും റിയാദ്​ നഗരത്തി​െൻറ വിവിധ കേന്ദ്രങ്ങളിൽനിന്നും ടിക്കറ്റുകൾ നേരിട്ട് കരസ്ഥമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഒക്​ടോബർ നാല്​, അഞ്ച്​ (വെള്ളി, ശനി) തീയതികളിലാണ് ഗ്രേറ്റ് ഇന്ത്യ ഫെസ്​റ്റ്​ അരങ്ങേറുന്നത്. സംഗീത നിശകൾ കൂടാതെ വാണിജ്യ വ്യവസായിക പ്രദർശനവും വിവിധ പ്രദർശന സ്​റ്റാളുകളും നഗരിയിൽ ഒരുക്കും. കലാമത്സരങ്ങൾക്ക് പുറമെ ഇന്ത്യൻ അറബിക് രുചി വൈവിധ്യങ്ങളും സന്ദർശകർക്ക് പുത്തൻ അനുഭൂതി പകരും.

ഒക്‌ടോബർ നാലിന് പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സാംസ്കാരിക വിരുന്നായിരിക്കും വേദിയിൽ അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യൻ സംഗീതത്തി​െൻറ സപ്ത സ്വരങ്ങളുമായി അറേബ്യൻ മണ്ണിനെ കോരിത്തിരിപ്പിക്കും. പോപ്പ്, റോക്ക്, സൂഫി നാദധാരകളുടെ ആലാപന ലഹരിയിൽ ഇന്ത്യ, പാക്, ബംഗ്ലാദേശ് സംഗീതാസ്വാദകർ അനുഭൂതിയുടെ പുതിയ തീരങ്ങളിലേക്ക് നയിക്കപ്പെടും.

ഒക്ടോബർ അഞ്ചിന്​ പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള ഒരു പരിസമാപ്‌തി കൂടിയായിരിക്കും ‘വൈബ്സ് ഓഫ് കേരള’ എന്ന സംഗീത കലാവിരുന്ന്. സെലിബ്രിറ്റി താരങ്ങളായ കുഞ്ചാക്കോ ബോബൻ, സ്​റ്റീഫൻ ദേവസി, യുവഗായകരായ നിത്യ മാമ്മൻ, കെ.എസ്. ഹരിശങ്കർ, ക്രിസ്​റ്റകല, അക്ബർ ഖാൻ, രാമു, നടനും നർത്തകനുമായ മുഹമ്മദ്‌ റംസാൻ, അവതാരകനായ മിഥുൻ രമേശ്‌ എന്നിവരാണ് കലാവിരുന്നൊരുക്കുക.

Tags:    
News Summary - Great India Fest; Tickets are on sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.