റിയാദ്: ഒക്ടോബർ അഞ്ചിന് പ്രവാസത്തിന്റെ സാംസ്കാരിക ഭൂമികയിൽ പുതിയ അധ്യായം കുറിക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിൽ നിറവും സ്വരവും പകരാൻ താളമേളങ്ങളുമായി റിയാദ് ടാക്കീസും എത്തുന്നു. റിയാദിലെ സാംസ്കാരിക കൂട്ടായ്മയായ കോഴിക്കോടൻസിന് പിറകെ റിയാദ് ടാക്കീസും ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ആഘോഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന വാദ്യാഘോഷ പരിപാടിയിൽ വെച്ചാണ് തങ്ങളുടെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം, സഹൃദയരായ കലാപ്രേമികളെ ആഘോഷ വേദിയിൽ എത്തിക്കുമെന്നും ഭാരവാഹികൾ ഉറപ്പുനൽകി.
‘ഗൾഫ് മാധ്യമം’ റസിഡന്റ് മാനേജർ സലീം മാഹി അവരെ സ്വാഗതം ചെയ്യുകയും അവർക്ക് പ്രത്യേക ഏരിയ തിരിച്ച് സൗകര്യപ്രദമായ രീതിയിൽ ഇരിപ്പിടം ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ, കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ഒരു മാധ്യമം എന്ന നിലയിൽ എല്ലാ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു. രക്ഷാധികാരി അലി ആലുവ, പ്രസിഡന്റ് ഷഫീഖ് പാറയിൽ, സെക്രട്ടറി ഹരി കായംകുളം, കോഓഡിനേറ്റർ ഷൈജു പച്ച, ട്രഷറർ അനസ് വള്ളിക്കുന്നം, ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഷഹാന ഷഫീഖ്, സുബി സുനിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സാമൂഹിക പ്രവർത്തകരായ മുജീബ് കായംകുളം, അസ്ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, ഗഫൂർ കൊയിലാണ്ടി, സജിൻ നിഷാൻ, അൻസാർ ക്രിസ്റ്റൽ എന്നിവർ പങ്കെടുത്തു. 13 വർഷമായി റിയാദിലെ മലയാളി കലാസാംസ്കാരിക മണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്ന കൂട്ടായ്മയാണ് റിയാദ് ടാക്കീസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.