റിയാദ്: പ്രശസ്തമായ റിയാദിലെ കിങ് സഉൗദ് യൂനിവേഴ്സിറ്റിക്ക് കീഴിലെ ഡെൻറൽ ആശുപത്രിക്ക് ഗിന്നസ് റെക്കോഡ്. 37,165.12 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെൻറൽ ആശുപത്രി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംനേടിയത്.
കിങ് സഉൗദ് യൂനിവേഴ്സിറ്റിയിലെയും യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിലെയും നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യൂനിവേഴ്സിറ്റി മേധാവിക്ക് വേണ്ടി ഗിന്നസ് സർട്ടിഫിക്കറ്റ് യൂനിവേഴ്സിറ്റി ഫോർ പ്രോജക്ട്സ് വൈസ് പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽസുഖൈർ ഏറ്റുവാങ്ങി.
ആശുപത്രിയുടെ ആകെ വിസ്തീർണം 37,165.12 ചതുരശ്ര മീറ്ററായതിനാൽ ദന്തചികിത്സ മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായി കിങ് സഉൗദ് ഡെൻറൽ ആശുപത്രിയെ കണക്കാക്കുന്നുവെന്ന് ഡെൻറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സാറാ ബിൻത് അബ്ദുറഹ്മാൻ അൽ സബീത് പറഞ്ഞു. വിദ്യാഭ്യാസം, പരിശീലനം, ശസ്ത്രക്രിയ, ഉപദേശക സേവനങ്ങൾ എന്നിവ ആശുപത്രി നൽകുന്നു. നൂതന സംവിധാനങ്ങളുമായി എല്ലാത്തരം ദന്തരോഗ ചികിത്സക്കുള്ള ക്ലിനിക്കുകളും നിരവധി സ്പെഷാലിറ്റികളും ലബോറട്ടറിയും ഒൗട്ട്പേഷ്യൻറ് ഫാർമസിയും ആശുപത്രിയിലുണ്ടെന്നും മെഡിക്കൽ ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.