റിയാദ്: ഗൾഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രിൽ 14 മുതൽ 18 വരെ അഞ്ച് ദിവസം നീളുന്ന ഫിലിംഫെസ്റ്റിവൽ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്. നാലാമത് പതിപ്പാണ് റിയാദിൽ നടക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ സഹകരണത്തിന്റെ പാലങ്ങൾ പണിയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
പ്രാദേശിക, ഗൾഫ് സിനിമാ പ്രസ്ഥാനത്തെ പിന്തുണക്കുന്നതിനുള്ള ഫിലിം കമീഷൻ ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ചടങ്ങുകൾക്ക് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നേതൃത്വം നൽകും. ഗൾഫ് സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സിനിമാരംഗത്തെ നിരവധി പ്രമുഖരെ ഫെസ്റ്റിവലിൽ ആദരിക്കും. സിനിമയുടെ സ്ഥാനവും സാമൂഹിക ജീവിതത്തിൽ അതിന്റെ പങ്കും ചലച്ചിത്ര കലയുടെ ഫലപ്രദമായ പങ്ക് മെച്ചപ്പെടുത്തുന്നതിനുമായി കലാപരവും സാംസ്കാരികവുമായ ആശയവിനിമയം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പരിശീലന ശിൽപശാലകളും ആറ് വിദ്യാഭ്യാസ സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.