റിയാദ്: ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ‘അറേബ്യൻ ലെഗസി ബിസിനസ് ഐക്കൺ അവാർഡ് 2024’ പ്രമുഖ പ്രവാസി വ്യവസായിയും എസ്.ബി ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജു ജോർജിന് സമ്മാനിച്ചു.
റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് മഹോത്സവ ചടങ്ങിൽ മലയാള സിനിമാതാരം കുഞ്ചാക്കോ ബോബനിൽനിന്ന് സാജു ജോർജും പത്നി ലീലാമ്മ ജോർജും ചേർന്ന് ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം- മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പുരസ്കാര സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.
കണ്ണൂർ െചേമ്പരി സ്വദേശിയായ സാജു ജോർജ് 66 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായാണ് ഗൾഫിൽ എസ്.ബി ഗ്രൂപ് എന്ന ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്.
സൗദി അറേബ്യയിലും ബഹ്റൈനിലും യു.എ.ഇയിലും ഹീറ്റിങ്, വെന്റിലേഷൻ, എയർകണ്ടീഷനിങ്, റഫ്രിജറേഷൻ സേവന മേഖലയിൽ ഇന്ന് ശ്രദ്ധേയ നാമമാണ് എസ്.ബി ഗ്രൂപ്. 200 ശതമാനം വാർഷിക വളർച്ചയുണ്ടാക്കുന്ന കമ്പനിയാണിത്. സൗദിയിൽ എച്ച്.വി.എ.സി.ആർ രംഗത്ത് മുൻനിരയിൽ നിലകൊള്ളുന്ന ഏക ഇന്ത്യൻ സംരംഭകനാണ് സാജു ജോർജ്.
ഒരു തൊഴിലാളിയായി തുടങ്ങിയ അദ്ദേഹം ഇന്ന് എൻജിനീയർ മുതൽ ഹെൽപർ വരെ വിവിധ തുറകളിലുള്ള 250 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന വ്യവസായിയാണ്.
എ.സി ടെക്നീഷ്യനിൽനിന്ന് ‘യോർക്ക്’ പോലുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ കൺട്രോൾ ബിസിനസ് ഡെവലപ്മെന്റ് മാനേജർ വരെയായി ഉയർന്ന അദ്ദേഹം എട്ടുവർഷം മുമ്പാണ് സ്വന്തം ബിസിനസ് സംരംഭം ആരംഭിക്കുന്നത്. 2016ൽ ‘സാജു ബ്രദേഴ്സ്’ എന്ന പേരിൽ എയർകണ്ടീഷൻ മേഖലയിൽ ഒരു കമ്പനി ബഹ്റൈനിൽ ആരംഭിച്ചു. 2017ൽ ഇ.ഇ.സി എന്ന പ്രമുഖ കമ്പനിയുടെ എയർ കണ്ടീഷൻ വിങ്ങായി ഒരു സംരംഭം 2017ൽ റിയാദിലും ആരംഭിച്ചു.
2022 ജൂലൈയിൽ സൗദിയിൽ ഇൻവെസ്റ്റർ ലൈസൻസ് നേടി സ്വതന്ത്ര സംരംഭകനായി. സക്സസ് ബ്രീസ് (എസ്.ബി) എന്ന പേരിൽ എച്ച്.വി.എ.സി.ആർ മേഖലയിൽ റിയാദ് ആസ്ഥാനമായി സ്വന്തം കമ്പനി ആരംഭിച്ചു. ഇതേ പേരിൽ യു.എ.ഇയിലും കമ്പനി തുടങ്ങി. റിയാദ് കൂടാതെ ജിദ്ദ, അബഹ, ദമ്മാം എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള വലിയ ബിസിനസ് ശൃംഖലയാണ് ഇന്ന് എസ്.ബി ഗ്രൂപ്.
കുറഞ്ഞ കാലം കൊണ്ട് അര നൂറ്റാണ്ടിെൻറ വളർച്ചയാണ് കമ്പനി നേടിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങൾ മുതൽ പ്രമുഖ സ്വകാര്യ ബഹുരാഷ്ട്ര കമ്പനികൾ വരെ എസ്.ബി ഗ്രൂപ്പിെൻറ ക്ലയൻറുകളാണ്.
യോർക്, കാരിയർ, ട്രെയിൻ, സാമിൽ, പെട്ര തുടങ്ങിയ ലോകപ്രശസ്ത മാനുഫാക്ചറിങ് കമ്പനികളുടെ ഏസി, സ്പെയർ പാർട്സുകൾ എന്നിവയുടെ സൗദി അറേബ്യയിലെയും ബഹ്റൈനിലെയും അംഗീകൃത ഡീലറുമാണ് എസ്.ബി ഗ്രൂപ്. കോട്ടയം ജില്ലയിലെ പാല മരങ്ങാട്ടുപിള്ളിയിൽനിന്ന് കണ്ണൂരിലെ െചേമ്പരിയിലേക്ക് കുടിയേറിയ ‘മണിമല തറപ്പിൽ’ കുടുംബാംഗം എം.കെ. ജോർജിെൻറ ഏറ്റവും മൂത്ത മകനാണ് സാജു ജോർജ്. വ്യാപാരിയായ പിതാവ് ചെേമ്പരിയിൽ തുടങ്ങിയ ഒരു ടെക്സ്റ്റൈൽസിലാണ് സാജു ജോർജ് ബിസിനസിെൻറ ആദ്യാക്ഷരം കുറിച്ചത്.
സൗദിയിൽ ആരോഗ്യപ്രവർത്തകയായിരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ലീലാമ്മയാണ് സാജു ജോർജിെൻറ ജീവിത പങ്കാളി. രണ്ട് മക്കളാണ്. അലനും ആൽബിനും. രണ്ടുപേരും മെക്കാനിക്കൽ എൻജിനീയർമാർ. ആൽബിൻ റിയാദിൽ സഹോദരനൊപ്പം ബിസിനസിൽ പിതാവിനെ സഹായിക്കുന്നു.
സാമൂഹികപ്രവർത്തകൻ കൂടിയാണ് സാജു ജോർജ്. ഗൾഫിൽ വൈവിധ്യവത്കരണത്തിലേക്ക് നീങ്ങുകയാണ് എസ്.ബി ഗ്രൂപ്പെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ‘എസ്.ബി ഹോൾഡിങ്’ എന്ന ഒരു അംബ്രലാ കമ്പനി രൂപവത്കരിച്ച് അതിന് കീഴിൽ ട്രേഡിങ് കമ്പനി, സ്പെയർ പാർട്സ്, കൺസ്യൂമറബിൾസ്, ഹൈപ്പർമാർക്കറ്റ്, മാനുഫാക്ചറിങ് ഫാക്ടറി എന്നിവ ആരംഭിക്കുമെന്നും സാജു ജോർജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.