‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ഇന്ത്യ @75 ഫ്രീഡം ക്വിസ്’ മത്സരത്തിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള വിജയികൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസുൽ ജനറൽ വൈ. സാബിറിനും ‘ഗൾഫ് മാധ്യമം’ ഓഫീഷ്യൽസിനുമൊപ്പം

'ഗൾഫ് മാധ്യമം' ഫ്രീഡം ക്വിസ് പടിഞ്ഞാറൻ മേഖലാ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു

ജിദ്ദ: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെയും ഇന്ത്യ സൗദി സൗഹൃദത്തിന്റെയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' മത്സരത്തിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ  ഡെപ്യൂട്ടി കോൺസുൽ ജനറലും ഹജ്ജ് കോൺസലുമായ വൈ. സാബിർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ സൗദി തലത്തിൽ മൂന്നാം സ്ഥാനം നേടിയ ഗൗതം കൃഷ്ണ (അൽമനാർ ഇന്റർനാഷനൽ സ്കൂൾ, യാംബു), ഇതേ വിഭാഗത്തിൽ പടിഞ്ഞാറൻ മേഖലയിൽ നിന്നും മികച്ചു നിന്ന അക്ഷയ അനൂപ് (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), സ്വീതൾ അൽവിന കൊറെ (അൽഫലാഹ് ഇന്റർനാഷനൽ ഡി.പി.എസ് സ്കൂൾ, ജിദ്ദ) എന്നിവരും സീനിയർ വിഭാഗത്തിൽ ഫൈനലിസ്റ്റുകളായ അബ്ദുസ് സാമി ശെയ്ഖ്, അറഫാത്ത് മുഹമ്മദ് ആസിഫ് (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), ഇതേ വിഭാഗത്തിൽ പടിഞ്ഞാറൻ മേഖലയിൽ നിന്നും മികച്ചു നിന്ന നിവാൻ സുനിൽ (ന്യൂ അൽവുറൂദ് ഇന്റർനാഷനൽ സ്കൂൾ, ജിദ്ദ), റിസാന ഉസ്മാൻ (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ) എന്നിവർ സമ്മാനം ഏറ്റുവാങ്ങി.

ചടങ്ങിൽ പി.എം ഫദ്ൽ സ്വാഗതവും ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. റുഹൈം മൂസ ഖിറാഅത്ത് നടത്തി. ഇർഫാൻ അവതാരകനായിരുന്നു. ഗൾഫ് മാധ്യമം ആൻഡ് മീഡിയവൺ കോർഡിനേഷൻ കമ്മറ്റി കൺവീനർ എ. നജ്മുദ്ധീൻ, അംഗങ്ങളായ സി.എച്ച് ബഷീർ, അഷ്‌റഫ് പാപ്പിനിശ്ശേരി, പ്രതിനിധികളായ ഉമർ ഫാറൂഖ്, അജ്മൽ അബ്ദുൽ ഗഫൂർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

പതിനായിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ക്വിസ് മത്സരം മൂന്ന് റൗണ്ടുകളിലായാണ് പരിസമാപ്തിയിലെത്തിയത്. സെമി ഫൈനലിൽ ഇരുവിഭാഗങ്ങളിലായി 300 കുട്ടികളാണ് മാറ്റുരച്ചത്. അതിൽ നിന്ന് വിജയിച്ച ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആറ് വീതം കുട്ടികൾ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചു. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഓഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് ബ്രൈയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിച്ചത്. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ്പായിരുന്നു മുഖ്യപ്രായോജകർ.

Tags:    
News Summary - Gulf Madhyamam Freedom Quiz Awards were distributed to Western Region winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.