ഗ്രേറ്റ്‌ ഇന്ത്യ ഫെസ്റ്റ് റിയാദിൽ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ

റിയാദ്: ‘ഗൾഫ്​ മാധ്യമ’ത്തി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ ആദ്യവാരത്തിൽ റിയാദിൽ തെന്നിന്ത്യൻ സെലിബ്രിറ്റികളും കലാകാരന്മാരും അണിനിരക്കുന്ന ഗ്രേറ്റ് ഇന്ത്യൻ മഹോത്സവത്തി​െൻറ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. സാധാരണക്കാരായ പ്രവാസികൾക്ക് പ്രാപ്തമാകുന്ന മിതമായ നിരക്കിലാണ് നിരക്ക് നിശ്ചയിച്ചട്ടുള്ളത്. https://greatindiafest.com എന്ന ലിങ്കിൽനിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്. രണ്ടു ദിവസത്തിനകം നഗരത്തി​െൻറ വിവിധ കേന്ദ്രങ്ങളിൽനിന്നും ടിക്കറ്റുകൾ നേരിട്ട് കരസ്ഥമാക്കാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. 

ടിക്കറ്റ് നിരക്കുകൾ

പ്രവേശനം ഒരാൾക്ക്: സിൽവർ (40 റിയാൽ), ഗോൾഡ് (75 റിയാൽ), പ്ലാറ്റിനം (150 റിയാൽ), റെഡ് കാർപ്പെറ്റ് (500 റിയാൽ).

പ്രവേശനം നാല് പേർക്ക്:

ഗോൾഡ് ഫാമിലി (250 റിയാൽ), പ്ലാറ്റിനം ഫാമിലി (500 റിയാൽ). റെഡ് കാർപറ്റ് ഫാമിലി (1500 റിയാൽ)

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ (ബോയ്സ്) സ്കൂൾ അങ്കണത്തിൽ ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് പ്രവാസി ഇന്ത്യക്കാരുടെ മരുഭൂവാസത്തിന് പുതുചരിതം എഴുതിചേർക്കുന്ന സാംസ്കാരിക കാർണിവെൽ അരങ്ങേറുന്നത്. നമ്മുടെ നാടി​െൻറ കലാസാംസ്കാരിക പൈതൃകങ്ങളിലേക്കും വാണിജ്യ വ്യാവസായിക തുറകളിലേക്കും ലോകത്തി​െൻറ ശ്രദ്ധ ക്ഷണിക്കുന്ന അപൂർവമായൊരു സാംസ്കാരിക ഇടപെടലായിരിക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ്.

ദേശ ഭാഷാതീതമായ സ്നേഹത്തി​െൻറയും സൗഹൃദത്തി​െൻറയും പുതുവഴികൾ തീർക്കാൻ ഒരുങ്ങുകയാണ് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ‘ഗൾഫ് മാധ്യമം’ ദിനപത്രം. സംഗീത കലാനിശയോടൊപ്പം ഇന്ത്യൻ രുചിവൈവിധ്യങ്ങൾ, വിവിധ വാണിജ്യ കേന്ദ്രങ്ങളുടെ പ്രൊപ്പെർട്ടി ഷോകൾ, ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ എല്ലാം അടങ്ങിയ ഒരു ഇന്ത്യൻ സാംസ്കാരിക ഉത്സവമാണ് ഇവിടെ നടക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കുവാനും സമ്മാനം നേടാനുമായി പെയ്ൻറിങ്, സിങ്​ ആൻഡ് വിൻ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്‌ടോബർ നാലിന്​ പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത സാംസ്കാരിക വിരുന്നായിരിക്കും വേദിയിൽ അരങ്ങേറുക.

‘കേരള വൈബ്’ എന്ന പേരിൽ സമാപന ദിനം അരങ്ങേറുന്ന പരിപാടി കൈരളിയുടെ സർഗസൗന്ദര്യം വിളിച്ചോതുന്നതായിരിക്കും. മലയാള സിനിമ തറവാട്ടിൽനിന്നും കുഞ്ചാക്കോ ബോബൻ, മാന്ത്രിക വിരലുകളാൽ സംഗീതപ്പെരുമഴ തീർക്കുന്ന സ്​റ്റീഫൻ ദേവസ്സി, ഇന്ത്യൻ സിനിമ പിന്നണി ഗായിക നിത്യ മാമ്മൻ, യുവഗായകരായ കെ.എസ്. ഹരി ശങ്കർ, ക്രിസ്​റ്റകല, അക്ബർ ഖാൻ, രാമു, നടനും നർത്തകനുമായ മുഹമ്മദ്‌ റംസാൻ, അവതാരകനായ മിഥുൻ രമേശ്‌ എന്നിവർ വിവിധ കലാപ്രകടനങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കും. പ്രവാസത്തി​െൻറ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള ഒരു സമാപനം കൂടിയായിരിക്കും ഒക്ടോബർ അഞ്ചിലെ കേരളീയ സംഗീത കലാവിരുന്ന്.

Tags:    
News Summary - Gulf Madhyamam Great India Fest Riyadh 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-09 03:56 GMT