പ്രണയപ്പിരാന്തിന് കണ്ണില്ല
പ്രായം പ്രഹസനമെന്നില്ല
പ്രേമക്കെണിയിൽ തകർന്ന പെണ്ണുങ്ങൾക്ക് കണക്കില്ല
കാമിനികൾക്കോ കഥയില്ല
കാമുകന്റെചതി തിരിയില്ല
കാമക്കൊതിയാലെ അവർ
കാട്ടിക്കൂട്ടൂന്ന കാര്യത്തിൻ ഗൗരവമറിയില്ല
കാര്യം നേടീടാനായ് ആണുങ്ങൾ
കാണിച്ചിടും കോപ്രായങ്ങൾ
കാന്തി കവർന്നവർ
ഉന്തിടും ഓടയിൽ
കാഞ്ചനെ പിന്നെ
വിലാപങ്ങൾ
ആൺ തരും വേളി വാഗ്ദാനം
ആയതിനാൽ വേഴ്ച ഉദ്ഘാടനം
ആരും കൊതിക്കുന്നു നിൻ മേനി
മോളേ... കരുതേണം നിൻ ഭാവി
ആണിന് ചാരിത്ര്യ പേടിയുണ്ടോ
ആൺ തകർന്ന ചരിത്രമുണ്ടോ
അഭിമാനം പോയോനും
പെണ്ണ് ലഭിക്കുവാൻ
അന്നാട്ടിലേറെ പ്രയാസമുണ്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.