ജി​ദ്ദ അ​സീ​സി​യ​യി​ൽ​നി​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ

പി​ടി​ച്ചെ​ടു​ത്ത കേ​ടാ​യ മ​ത്സ്യം

ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി 290 കി​ലോ കേ​ടാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു

ജി​ദ്ദ: വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സീ​സി​യ ജി​ല്ല​യി​ൽ​നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 290 കി​ലോ കേ​ടാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യി മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മേ​യ​ർ ഹി​ബ അ​ൽ ബ​ലാ​വി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ​ര​മോ വാ​ണി​ജ്യ​പ​ര​മോ ആ​യ ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ‘ബ​ല​ദി’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ 940 എ​ന്ന ന​മ്പ​ർ വ​ഴി​യോ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ​രി​ശോ​ധ​ന പ​ര്യ​ട​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Municipality seized 290 kg of staled fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-09 03:56 GMT