ജിദ്ദ: ഐക്യബോധത്തിെൻറ ആരവമുയർത്തി വിശ്വമാനവികതയുടെയും ഒരുമയുടെയും ആഘോഷമായി ജിദ്ദയിൽ ഈ മാസം 24 ന് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ മെഗാ ഷോയുടെ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. സാധാരണ പ്രവാസികളെ പരിഗണിച്ചുകൊണ്ടുള്ള വളരെ കുറഞ്ഞ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന നിരക്കിൽ പ്ലാറ്റിനം കാറ്റഗറിക്ക് 300 ഉം ഡയമണ്ട് കാറ്റഗറിയിൽ 150 ഉം ഗോൾഡ് കാറ്റഗറിയിൽ 75 ഉം സിൽവർ കാറ്റഗറിയിൽ 40 ഉം റിയാലുമാണ് പ്രവേശന ടിക്കറ്റ് നിരക്കുകൾ.
മൂല്യ വർധിത നികുതി (വാറ്റ്) ഉൾപ്പെടെയാണ് ഇത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ജിദ്ദയിൽ ഇതുവരെ നടന്ന മലയാളം മെഗാ ഷോകളിൽ നിന്ന് വ്യത്യസ്തമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഗൾഫ് മാധ്യമം പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈനായും വിവിധ പ്രദേശങ്ങളിൽ നിശ്ചിത ഷോപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി വ്യഴാഴ്ച മുതൽ പ്രവേശന ടിക്കറ്റുകൾ ലഭിച്ചു തുടങ്ങും.
വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും ഒന്നിച്ച് പ്രത്യേക ആനുകൂല്യങ്ങളോടെ ടിക്കറ്റുകൾ ലഭ്യമാക്കും. ജിദ്ദയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും മെഗാ ഷോ നടക്കുന്ന ഉസ്ഫാൻ ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ ബസ് സർവിസും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422 എന്ന നമ്പറിലും മറ്റു അന്വേഷണങ്ങൾക്ക് 0559280320, 0553825662 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
പ്രിയതാരം ടോവിനോ തോമസ് മുഖ്യാഥിതിയായെത്തുന്ന സംഗീത-കലാ വിരുന്നിൽ മലയാളികളുടെ പ്രിയ ഗായിക സിതാര, മാപ്പിളപ്പാട്ട് സുൽത്താൻ കണ്ണൂർ ശരീഫ്, പിന്നണി ഗായകൻ സൂരജ് സന്തോഷ്, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, നൃത്ത ചുവടുകളുമായി റംസാൻ, മിമിക്രി കലാകാരൻ മഹേഷ്, ന്യൂജൻ ഗായകരായ സന മൊയ്‌തുട്ടി, ജാസിം എന്നിവരടക്കം 30 ഓളം കലാകാരന്മാർ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.