ദമ്മാം: അതിജീവനം തേടിയെത്തിയ മണ്ണിൽ കഠിധ്വാനത്തിലൂടെ വിജയലോകങ്ങൾ പടുത്തുയർത്തിയവർക്ക് ‘ഗൾഫ് മാധ്യമം’ നൽകുന്ന അംഗീകാര പട്ടികയിലേക്ക് ദമ്മാമിൽനിന്നുള്ള ഡോ. ശ്രീരാജും. അറേബ്യൻ ലഗസി അച്ചീവ്മെന്‍റ് അവാർഡിന് ഇത്തവണ അർഹനായത് ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യൂനിക് ലിങ്ക് ഹോൾഡിങ് കമ്പനി’ സി.ഇ.ഒയും സ്ഥാപകനുമായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡോ. ശ്രീരാജ് ചെറുകാട്ടാണ്. ‘ഗൾഫ് മാധ്യമ’ത്തിെൻറ 25ാം വാർഷികാഘോഷങ്ങളടെ ഭാഗമായി ദമ്മാമിൽ അരങ്ങേറിയ ‘ഹാർമോണിയസ് കേരള’ ചടങ്ങിൽ, പ്രമുഖ സൗദി ചലച്ചിത്ര അഭിനേതാവ് മുഹമ്മദ് സമീർ അൽ നാസർ ഡോ. ശ്രീരാജിന് അവാർഡ് സമ്മാനിച്ചു.
2009ൽ സൗദിയലെത്തിയ ശ്രീരാജ് 15 വർഷം വിവിധ കമ്പനികളുടെ ഭാഗമായതിനു ശേഷമാണ് 2022ൽ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. കടന്നുവന്ന ജീവിതവഴികളിലെ തീക്ഷ്ണ അനുഭവങ്ങളിലൂടെയാണ് സ്വപ്നങ്ങളുടെ വിജയ ലോകത്ത് എത്തിച്ചേർന്നത്. ആറുമാസംകൊണ്ട് ഒരു കമ്പനിയാക്കി ആ സ്ഥാപനത്തെ വളർത്താൻ ശ്രീരാജിനായി. അതിെൻറ കീഴിൽ മറ്റു മൂന്ന് കമ്പനികൾ ഉൾപ്പെടെ ഏഴ് ഡിവിഷനുകൾ ആരംഭിച്ചു. ഒരു വർഷംകൊണ്ട് കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഹോൾഡിങ് കമ്പനിയാക്കി.
അരാംകോ നിലവാരത്തിലുള്ളതും അല്ലാത്തതുമായ ഗോഡൗണുകൾ ഒരുക്കി വിവിധ കമ്പനികൾക്ക് നൽകുകയായിരുന്നു പ്രഥമ ദൗത്യം. അതു വിജയം കണ്ടതോടെ യുനീക് ലിങ്ക് ട്രേഡിങ് എന്ന മറ്റൊരു കമ്പനിക്ക് തുടക്കം കുറിച്ചു. ഇൻഡസ്ട്രിയൽ പ്രിന്‍റിങ് മെഷിനറികളും സേവനങ്ങളുമാണ് ഇതുവഴി സാധ്യമാക്കിയത്.
വ്യക്തമായ വീക്ഷണവും അത്യധ്വാനവും അതിലും വിജയം നൽകി. മറ്റൊരു ഐ.ടി ഡിവിഷന് കൂടി തുടക്കം കുറിച്ചുകൊണ്ടാണ് അതിെൻറ വിജയം ശ്രീരാജ് ആഘോഷിച്ചത്. നെറ്റ് വർക്കിങ്, ടെലികമ്യൂണിക്കേഷൻ സേവനങ്ങളാണ് പുതിയ കമ്പനിയുടെ പ്രവർത്തന മേഖല.
ഇതിനിടയിൽ ജർമൻ നിർമിതമായ ‘ലാപ്’ കേബിളി’െൻറ സൗദിയിലെ ഔദ്യോഗിക വിതരണക്കാരായി. ഇന്ന് സൗദിയിലെ നിരവധി വമ്പൻ പ്രോജക്ടുകളിൽ ഈ കേബ്ൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതും വിജയിച്ചതോടെയാണ് ഒരു ഫുഡ് ഡിവിഷന് തുടക്കം കുറിച്ചത്. ‘ഹനായ്’ എന്ന ബ്രാൻഡിൽ തുടങ്ങിയ ഈ വിഭാഗത്തിൽ തുർക്കിയിൽനിന്നുള്ള ജാമുകളും വിനാഗറും സോസുകളുമാണ് ഇപ്പോൾ പ്രധാനമായും വിപണിയിലുള്ളത്. അരിയും എണ്ണയും സ്പൈസസും മറ്റു വിഭവങ്ങളും ഇതിനോടൊപ്പം ഉൾപ്പെടുത്തി വിതരണശൃംഖല വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീരാജിപ്പോൾ.
മറ്റൊരു ഡിവിഷനായ ‘സ്മാർട്ട് ലിങ്ക് ഫോർ ബിസിനസ് സർവിസസ്’ എംബസി, വിസ, സേവനങ്ങളാണ് നൽകുന്നത്. അതോടൊപ്പം അരാംകോ കോൺട്രാക്ടിങ് വർക്കുകൾ ചെയ്യുന്ന ഒരു ഡിവിഷൻ കൂടി തുടങ്ങാനുള്ള ഒരുക്കം പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിൽ സൗദിയിലും ബഹ്റൈറനിലുമാണ് കമ്പനിക്ക് ബ്രാഞ്ചുകളുള്ളത്. താമസിയാതെ ജി.സി.സിയിൽ ഉടനീളം കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീരാജ്.
2024 മാർച്ചിൽ സ്വിറ്റ്സർലന്‍ഡ് ആസ്ഥാനമായ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കാൻ ശ്രീരാജിനു കഴിഞ്ഞു. ഭാര്യ ചെറുകാട്ട് നടുത്തൊടി പ്രീതിയും മക്കളായ ഗായത്രി, വൈഗ എന്നിവരും ശ്രീരാജിെൻറ യാത്രയിൽ കരുത്തായി കൂടെയുണ്ട്. അവാർഡ് ചടങ്ങിൽ മാധ്യമം, ഗൾഫ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.