റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘സർഗ സന്ധ്യ 2024’ വ്യാഴാഴ്ച വൈകിട്ട് ഏഴിന് റിയാദ് മലസ് ചെറി റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം, മുൻ എം.എൽ.എ സത്യൻ മൊകേരി എന്നിവർ പങ്കെടുക്കും. സർഗ സന്ധ്യ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ അനുസ്മരണം സത്യൻ മൊകേരി നിർവഹിക്കും. അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിക്കും.
എഴുത്തുകാരായ ജോസഫ് അതിരുങ്കലിന്റെ പുതിയ നോവൽ ‘മിയ കുൾപ്പ’യുടെ സൗദിതല പ്രകാശനവും സബീന എം. സാലിയുടെ ‘ലായം’ നോവലിെൻറ മൂന്നാം പതിപ്പിന്റെ പ്രകാശനവും ബിനോയ് വിശ്വം നിർവഹിക്കും. സി.കെ. ഹസ്സൻ കോയ പുസ്തകങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പി. ഭാസ്കരൻ ജന്മ ശതാബ്ദി അനുസ്മരണം ജോസഫ് അതിരുങ്കൽ നിർവഹിക്കും. പി. ഭാസ്കരന്റെ പാട്ടുകൾ ഉൾപ്പെടുത്തിയ സംഗീത വിരുന്നും മറ്റ് കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.