ജിദ്ദ: ഇറാൻ ഉയർത്തുന്ന ഭീഷണിക്കെതിരെ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഗൾഫ് മേഖലയുടെ പുരോഗതിക്കും ചുറ്റുമുള്ള വെല്ലുവിളികളെ നേരിടുന്നതിനും നമ്മുടെ ശ്രമങ്ങളെ ഒന്നിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും അൽഉലയിൽ ചൊവ്വാഴ്ച നടന്ന ജി.സി.സി രാജ്യങ്ങളുടെ 41ാമത് ഉച്ചകോടിയിലെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇറാൻ ഭരണകൂടത്തിെൻറ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, മേഖലയിലെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ, വിഭാഗീയ, വിനാശകരമായ അട്ടിമറി പദ്ധതികൾ തുടങ്ങിയവ നാം നേരിടുന്ന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഇത്തരം പരിപാടികളും പദ്ധതികളും തടയാൻ ഗൗരവമായി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെണ്ടേതിെൻറ വക്കിലാണ് നാം എത്തിനിൽക്കുന്നത്. ഇൗ അവസ്ഥയിൽ ലക്ഷ്യസ്ഥാനത്തെത്താനും എല്ലാ മേഖലകളിലും സമ്പൂർണത നേടാനും കൗൺസിലിെൻറ ഉന്നതമായ ലക്ഷ്യങ്ങളും അടിസ്ഥാനങ്ങളും നാമെല്ലാവരും തിരിച്ചറിയണം.
സൗദി അറേബ്യയുടെ നയവും ഭാവി പദ്ധതികളും കാഴ്ചപ്പാടുകളും സ്ഥിരവും തുടർച്ചയുള്ളതുമാണ്. ഏകീകൃതവും ശക്തവുമായ ഗൾഫ് സഹകരണ കൗൺസിലാണ് അതിെൻറ മുൻഗണനകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവക്കായി അറബ്, ഇസ്ലാമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായാണ് നിലകൊള്ളുന്നതെന്നും സൗദി കിരീടാവകാശി പറഞ്ഞു. സൽമാൻ രാജാവിനെ പ്രതിനിധാനം ചെയ്ത് നിങ്ങളോരോരുത്തരുടെയും രണ്ടാമത്തെ രാജ്യമായ സൗദി അറേബ്യയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തുഷ്ടനാണെന്നു പറഞ്ഞാണ് കിരീടാവകാശി പ്രസംഗം തുടങ്ങിയത്.
നന്മയുടെയും സഹകരണത്തിെൻറയും പാത പിന്തുടരാനും ജനതയെ സേവിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്താനും പൊതുതാൽപര്യങ്ങൾ നേടിയെടുക്കാനും കഴിയെട്ടയെന്ന് കിരീടാവകാശി ആശംസിച്ചു. ഗൾഫ് കൗൺസിലിെൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ വലിയ പങ്കുവഹിച്ച രണ്ട് മഹാന്മാരായ നേതാക്കൾ ഇൗ വർഷം നമുക്ക് നഷ്ടമായി. ഒമാൻ സുൽത്താനായിരുന്ന ഖാബൂസ് ബിൻ സഇൗദും കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അൽഅഹ്മദും.
കൗൺസിലിെൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ പതിറ്റാണ്ടുകളായി അവർ നടത്തിയ പ്രവർത്തനത്തിനും നന്ദി രേഖപ്പെടുത്തുന്നു. ഇൗ ഉച്ചകോടിക്ക് ഇരുവരുടെയും പേര് വിളിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്. അനൈക്യം ഇല്ലാതാക്കാൻ നേരേത്ത ശൈഖ് സബാഹ് അൽഅഹ്മദ് നടത്തിയ ശ്രമങ്ങളും ഇപ്പോൾ ശൈഖ് നവാഫ് അൽഅഹ്മദ് പിന്തുടരുന്ന പ്രവർത്തനങ്ങളും ഞങ്ങൾ വളരെ നന്ദിയോടും അഭിനന്ദനത്തോടും കാണുന്നു. കൂടാതെ അമേരിക്കയും മറ്റ് എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ആ ശ്രമങ്ങളുടെ ഫലമായാണ് ഉച്ചകോടിയിൽ അൽഉല കരാർ പ്രഖ്യാപനത്തിലെത്താൻ സഹായിച്ചതെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.