ജിദ്ദ: 42ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഭരണാധികാരികളെയും പ്രതിനിധികളെയും സ്വീകരിച്ചത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് ഗൾഫ് രാഷ്ട്ര ഭരണാധികാരികളുടെയും പ്രതിനിധികളുടെയും വരവ് തുടങ്ങിയത്.
എല്ലാവരെയും വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് കിരീടാവകാശി സ്വീകരിച്ചത്. ഒമാൻ സുൽത്താനേറ്റിന്‍റെ പ്രതിനിധി ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് ആണ് ആദ്യമെത്തിയത്. യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, കുവൈറ്റ് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽജാബർ അൽസബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ എന്നിവരെയും കിരീടാവകാശി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.