ഹാഇൽ: രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പ്രവാസി സാഹിത്യോത്സവുകളുടെ ഭാഗമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഹാഇൽ സോൺ സാഹിത്യോത്സവ് സമാപിച്ചു. കലാസാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നല്കി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ആത്മാവ് തൊടുന്ന ആസ്വാദനങ്ങളിലൂടെ ആരോഗ്യകരമായ മത്സരങ്ങൾക്ക് സന്ദർഭമൊരുക്കി ഹാഇൽ സോൺ കലാലയം സാംസ്കാരിക വേദി 13-ാമത് എഡിഷൻ സാഹിത്യോത്സവ് നടന്നത്. അടിസ്ഥാന ഘടകമായ യൂനിറ്റ്, സെക്ടർ സാഹിത്യോത്സവുകളിൽ പങ്കെടുത്ത് വിജയിച്ചവരാണ് സോൺ സാഹിത്യോത്സവിൽ മത്സരിച്ചത്. സോൺ സാഹിത്യോത്സവുകളിലെ ജേതാക്കൾ മാറ്റുരക്കുന്ന നാഷനൽ തല സാഹിത്യോത്സവ് വെള്ളിയാഴ്ച ദമ്മാമിൽ നടക്കും.
നുഗ്രയിലെ അൽ ഹിന്ദഖ ഇസ്തിറാഹയിൽ നടന്ന ഹാഇൽ സോൺ സാഹിത്യോത്സവിെൻറ സാംസ്കാരിക സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബഷീർ സഅദി കിന്നിംഗാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ പ്രതിനിധി ജാബിർ കൊട്ടോണ്ടി സന്ദേശ പ്രഭാഷണം നടത്തി. സമ്മേളനത്തിെൻറ ഭാഗമായി ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അഫ്സൽ കായംകുളം അവതരിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ നിസാം അൽ ഹബിബ്, മനോജ് സിറ്റിഫ്ലവർ, അബ്ദുൽ സത്താർ പുന്നാട്, റജീസ് ഇരിട്ടി, കോയ ഇൻഡോമി, ബഷീർ നെല്ലളം, അബ്ദുസ്സലാം സഅദി, സിദ്ധീഖ് സഖാഫി കൊല്ലം, ഷുഹൈബ് കോണിയത്ത്, സുബേർ വേളൂർ, ഷെറഫുദീൻ താഴെ ചൊവ്വ, മുസ്തഫ അത്തോളി, അബ്ദുറഹിം കായംകുളം, സിദ്ധിഖ് മലബാർ, മുസമ്മിൽ മാഹീൻ, റിഷാബ് കാന്തപുരം, ജുനൈദ് മമ്പാട് തുടങ്ങിയവർ വിതരണം ചെയ്തു.
200ഓളം പ്രതിഭകൾ 70ഓളം വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചപ്പോൾ ഹാഇൽ സിറ്റി സെക്ടർ ഒന്നാംസ്ഥാനവും നുഗ്ര സെക്ടർ രണ്ടാംസ്ഥാനവും നേടി. സോൺ തലത്തിൽ മുഹമ്മദ് നസീഹ് കലാപ്രതിഭയായും ഇശീഖ ഫാത്തിമയെ സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി നൗഫൽ പറക്കുന്ന് സ്വാഗതവും ബാസിത് മുക്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.