മിന: ഹജ്ജിെൻറ പ്രധാന കർമഭൂമിയായ അറഫയിൽനിന്ന് തീർഥാടക ലക്ഷങ്ങൾ മടങ്ങിയത് ഏറെ ചാരിതാർഥ്യത്തോടെയാണ്. മുസ്ദലിഫയിലെ തെരുവിൽ അന്തിയുറങ്ങി, വെള്ളിയാഴ്ച പുലർെച്ച മിനായിലെത്തി തമ്പുകളിൽ താമസം പുനരാരംഭിച്ചതോടെ സാഹോദര്യത്തിെൻറ ഇഴയടുപ്പം കൂടി. ഇനി വിശുദ്ധ താഴ്വരകളോടും മക്കയോടും വിടപറയുന്നതിെൻറ വിരഹത്തിലാണ് തീർഥാടകർ.
ത്യാഗവും സഹനവും ഏറെയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സാക്ഷാത്കരിച്ചതിെൻറ സായുജ്യമാണ് വിശ്വാസികൾക്ക്. മിനായിലെ തമ്പുകളിൽ വിരഹത്തിെൻറ വിതുമ്പലും അടക്കംപറഞ്ഞുള്ള പ്രാർഥനകളുമാണ് അവസാന നിമിഷങ്ങളിൽ. നല്ല മനുഷ്യനാവുകയാണ് മറ്റെന്തിനെക്കാളും വലുതെന്ന തിരിച്ചറിവോടെയാണ് അവർ മിനായോട് വിടപറയുന്നത്.
മിനായിലെ ജീവിതമാണ് ഹജ്ജിെൻറ ഒാർമകളിൽ നിറഞ്ഞുനിൽക്കുക. അഞ്ചു ദിവസത്തോളം കൂടാരങ്ങളിൽ പ്രാർഥിച്ചും വിശ്രമിച്ചും മടങ്ങുേമ്പാൾ ഇൗ താഴ്വാരം സമ്മാനിച്ച ഹൃദ്യമായ നിമിഷങ്ങൾ ഒാർമകളിൽ സൂക്ഷിക്കുകയാണ് തീർഥാടകർ. പൊള്ളുന്ന പകലുകളായിരുന്നെങ്കിലും രാവുകൾക്കും പുലരികൾക്കും മധുരമേറെയായിരുന്നു ഇവിടെ. കുലീനമായ സൗഹൃദങ്ങളുടെ പറുദീസയായിരുന്നു പലർക്കും ഇൗ കൂടാര നഗരം. അതിർത്തികളില്ലാത്ത സ്നേഹവും സഹകരണവും ഹൃദയമറിഞ്ഞുള്ള പെരുമാറ്റവും മാത്രം സമ്മാനിച്ച ദിവസങ്ങൾ. രോഗങ്ങളും അവശതകളും ഏറെയുള്ളവരെ കൂട്ടത്തിൽ കാണാമായിരുന്നു. അവരെ സഹായിക്കാനും ചികിത്സിക്കാനും മത്സരിച്ചോടുന്ന സന്നദ്ധ പ്രവർത്തകരെ ഹാജിമാർ ഒരിക്കലും മറക്കില്ല.
തീർഥാടകർ മക്കയിൽ വന്നിറങ്ങിയ ദിനം മുതൽ ഒാരോ സന്നദ്ധ പ്രവർത്തകനും ഒാട്ടത്തിലാണ്; തെൻറ സേവനഹസ്തം സ്നേഹത്തോടെ തീർഥാടകെന പുണരാനുള്ള തിടുക്കവുമായി. അക്കൂട്ടത്തിൽ മലയാളികളെ പ്രത്യേകം കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.