അല്ലാഹുവിെൻറ വിളി കേട്ട് മലയാള നാട്ടിൽ നിന്ന് വരുന്ന അതിഥികളേ, ഇൗ വിശുദ്ധഭൂമിയിൽ നിങ്ങൾക്ക് സ്നേഹത ്തിെൻറയും സാന്ത്വനത്തിെൻറയും കൈകളുമായി ഇതാ ഞങ്ങളുണ്ടിവിടെ. പുണ്യ നഗരിയുടെ ഒാരങ്ങളിൽ നിങ്ങൾക്ക് താങ്ങാവാനും തണലാകാനും കൊതിയോടെ കാത്തിരിക്കുന്നവരാണ് ഞങ്ങൾ. അല്ലാഹുവിെൻറ അതിഥികളുടെ കരംപിടിക്കാൻ, അവർക്ക് വഴികാണിക്കാൻ, ക്ഷീണമകറ്റുന്നതിന് കഞ്ഞി കുടിപ്പിക്കാൻ, മരുന്നും ഭക്ഷണവും കഴിച്ചോ എന്ന് സ്നേഹാന് വേഷണം നടത്താൻ, ആശുപത്രിയിലെത്തിക്കാൻ, അവിടെ കൂട്ടിരിക്കാൻ, ദാഹജലവും തണൽ കുടകളുമായി കൂടെ വരാൻ... അങ്ങനെ നിങ്ങൾക് കുവേണ്ടി മാത്രം ഒാടിനടക്കാനുള്ള ദിനങ്ങളാണ് ഇനി ഞങ്ങൾക്ക്.
പ്രവാസത്തിെൻറ ഏല്ലാ വിഹ്വലതകളും മറന്ന ് നിങ്ങൾ ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുവോളം ഞങ്ങളുണ്ടാവും കൂടെ. പല പേരുകളിലുള്ള കൂട്ടായ്മകളായാണ് ഞങ്ങൾ നി ങ്ങളെ സമീപിക്കുക. എല്ലാവരുെടയും ലക്ഷ്യം അല്ലാഹുവിെൻറ അതിഥികളെ സേവിക്കലാണ്. ഹജ്ജ് വളണ്ടിയർമാർ എന്നാണ ് ഞങ്ങൾ അറിയപ്പെടുക. ഒരു പക്ഷെ മറ്റേതൊരു നാട്ടുകാരേക്കാളും ഇൗ സന്നദ്ധസേവനത്തിൽ മലയാളി വളണ്ടിയർമാരെയാവും നി ങ്ങൾ പുണ്യഭൂമിയിലുടനീളം കണ്ടുമുട്ടുക. ലോകത്തെ ഏറ്റവും വലിയ മനുഷ്യമഹാസമ്മേളനമായ ഹജ്ജിൽ ഇത്രയും സജീവമായി സന് നദ്ധസേവനം നടത്തുന്ന സമൂഹം മലയാളികളുടേത് മാത്രമാണ് എന്ന് നിങ്ങൾക്ക് നേരിട്ട് കാണാം. കെ.എം.സി.സി, തനിമ, ആർ.എ സ്.സി, ഫ്രറ്റേണിറ്റി, ഒ.െഎ.സി.സി, എസ്.കെ.െഎ.സി തുടങ്ങിയ പലപേരുകളിൽ നിങ്ങൾക്ക് ഞങ്ങളെ വിശുദ്ധമണ്ണിൽ കണ്ടുമുട ്ടാം. എന്തുസേവനവും നിങ്ങൾക്ക് ചോദിക്കാം. നിറഞ്ഞ മനസ്സോടെ ഞങ്ങൾ നിങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്നു.
കാത്തിരിക്കുന്നു, പുണ്യമക്ക
ലോകത്തെ കാൽ കോടി തീർഥാടകരെ വരവേൽക്കാൻ പുണ്യമക്ക ഒരുങ്ങിക്കഴിഞ് ഞു. എല്ലാ വ്യത്യാസങ്ങളും മറന്ന് ലോകം ഒന്നാകാൻ പോവുകയാണിവിടെ. പർവതങ്ങളുടെ ഇടയിലൂടെ ഒഴുകുന്ന മനുഷ്യമഹാസാഗരമ ാവാൻ കാത്തിരിക്കുകയാണ് മക്കാ പട്ടണത്തിെൻറ തെരുവുകൾ. ലോകമൊന്നായി ഒഴുകിവന്നാലും എല്ലാവരെയും ഉൾകൊള് ളാൻ ഇൗ പർവത നഗരത്തിന് കഴിയുന്നത് എങ്ങനെയെന്ന കാര്യം വിസ്മയിപ്പിക്കുന്നതാണ്. എല്ലാവരുമെത്തിക്കഴിഞ്ഞാൽപിന്നെ അക്ഷരാർഥത്തിൽ മനുഷ്യക്കടലാവുന്ന മഹാനഗരമാണിത്. ജലം വിതാനം പാലിക്കുന്ന പോലെ ഇൗ മനുഷ്യസാഗരം വിതാനം പാലിച്ച് നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കാഴ്ച ലോകവിസ്മയങ്ങളിൽ ഒന്നാണ്.
അല്ലാഹുവിെൻറ വിളികേട്ട് ലോകത്തിെൻറ നാനാദിക്കുകളിൽ നിന്ന് വരുന്ന ലക്ഷക്കണക്കിന് മനുഷ്യർ സുദീർഘമായ തീർഥാടനത്തിൽ മുഴുകുന്ന ദിനങ്ങൾ. കഅ്ബയുടെ ചാരത്തണണഞ്ഞ് പ്രദക്ഷിണം ചെയ്യാൻ, ഹജറുൽ അസ്വദിെൻറ മൃദുവായ പ്രതലത്തിലൊന്നു ചുംബിക്കാൻ, കില്ലയൊന്നു തൊട്ട് നിർവൃതിയടയാൻ, കിസ്വയുടെ സ്വർണാക്ഷരങ്ങളിൽ കണ്ണുകളെയുടക്കിവെക്കാൻ, കഅ്ബയുടെ പൊൻവാതിലുകൾ കണ്ട് വിസ്മയിച്ചു നിൽക്കാൻ, മഖാമു ഇബ്രാഹിമിനു നേരെ തിരിഞ്ഞ് പ്രാർഥനാനിരതാരായിരിക്കാൻ, സംസം മോന്തിക്കുടിച്ച് സഫക്കും മർവക്കുമിടയിൽ ഹാജറയുടെയും ഇസ്മായീലിെൻറയും ഒാർമകളുടെ വഴിത്താരകളിലൂടെ നടന്നു നടന്നു തീർക്കാൻ കൊതിയോടെ വന്നവരാണെല്ലാവരും. എല്ലാ കണ്ണീരും ഇവിടെ പ്രാർഥിച്ചു കരഞ്ഞു തീർക്കാൻ കരുതിവെച്ചവരുണ്ടീ കൂട്ടത്തിൽ. അല്ലാഹുവിെൻറ ഇഷ്ട ദാസ്യം നേടിയിട്ടല്ലാതെ ഇവിടുന്ന് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തവർ..... കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും കുലമഹിമയുള്ളവനും ഇല്ലാത്തവനും അറബിയും അനറബിയും ഒന്നിച്ചുണ്ടും ഉറങ്ങിയും ജീവിക്കുന്ന ദിനങ്ങൾ വരാനുണ്ട്.
മിനായുടെ താഴ്വാരങ്ങൾ നിങ്ങളെ വിരുന്നൂട്ടാൻ കാത്തിരിക്കുകയാണ്. ഇൗ കൂടാര നഗരത്തിൽ രാപാർത്ത് നിങ്ങൾ കർമനിരതരാകുന്ന രാപകലുകൾ വരവായി. അറഫയിൽ ജബലുറഹ്മയുടെ താഴ്രവാരവും നമീറാ പള്ളിയിലെ മിമ്പറും നിങ്ങളെ ഒരുമിച്ചുകൂട്ടാനിരിക്കയാണ്. മുസ്ദലിഫയിലെ ആകാശച്ചോട്ടിൽ അന്തിയുറങ്ങി വീണ്ടും മിനായിലേക്ക് തിരക്കുന്ന പുലർകാലം നിങ്ങൾക്ക് പുതുജൻമത്തിേൻറതു കൂടിയാവുമല്ലേ. അറഫയുടെ ഒരു പകൽ മതിയല്ലോ നിങ്ങൾക്ക് പാപങ്ങളുടെ ചേറിൽ നിന്ന് മുക്തി നേടാൻ. ആര്യവേപ്പു മരങ്ങളുടെ നഗരം കൂടിയാണിന്ന് അറഫ. കൊടും ചൂടിൽ നിങ്ങൾക്ക് തണൽ തരാൻ ആയിരക്കണക്കിന് ആര്യവേപ്പുമരങ്ങളാണ് അവിടെയുള്ളത്.
വിഷവിമുക്തി തരാൻ ശേഷിയുണ്ടത്രെ അതിെൻറ ഇലകൾക്ക്. മനസ്സിലെ എല്ലാ വിഷങ്ങളും കഴുകിക്കളയുന്നയിടത്ത് ആര്യവേപ്പു തന്നെ പടർന്നു പന്തലിച്ചുകിടക്കുന്നത് വേണമെങ്കിൽ പ്രതീകാതമകമായി കാണാം.
ജംറാത്തിലേക്കുള്ള വഴികൾ സജ്ജമാണ് കെേട്ടാ. എല്ലാ പൈശാചികതകളെയും എറിഞ്ഞുതകർക്കാൻ എല്ലാവർക്കും സ്വാഗതമാണിവിടേക്ക്. വിശാലമാണ് ജംറയിലെ സൗകര്യങ്ങൾ. അപകടരഹിതമായ കർമഭൂമിയാക്കാൻ സുചിതിന്തമായ ആസൂത്രണം നടന്നതിെൻറ നേർസാക്ഷ്യം. മിനായിലെ എല്ലാ വഴികളും ജംറാത്തിലേക്കൊഴുകുന്ന ദിനങ്ങളുമുണ്ടല്ലോ നിങ്ങളെ കാത്തിരിക്കുന്നു. മനുഷ്യസാഗരം മലമുകളിലേക്കൊഴുകുന്ന കാഴ്ചയുടെ ദിനങ്ങൾ. കൂകിപ്പാഞ്ഞു വന്നുകൊണ്ടേയിരിക്കുന്ന തീവണ്ടിയിൽ നിന്ന് പുരുഷാരം ഒഴുകിവരും കാഴ്ച കാണാൻ എന്തു രസമായിരിക്കുമെന്നോ.
മിനായിലും ജംറാത്തിലുമൊക്കെ രാവുകൾക്ക് ഭംഗിയേറെയാണ്. നിലാവും നിയോൺവെളിച്ചങ്ങളും പകൽ തീർക്കുന്ന രാത്രിയുടെ നേരങ്ങളിൽ കൂടാരങ്ങൾക്കിടയിലൂടെ വെറുതെ നടന്നുനോക്കണം. ഒാർമകളിൽ തങ്ങിനിൽക്കുന്ന തെരുവായിരിക്കുമത്. പുലർകാലങ്ങളും സാന്ധ്യയാമങ്ങളും ഉണർന്നിരിക്കാനുള്ളതാണ് നിങ്ങൾക്കിനി. ഒാർമകൾക്ക് ഉൗർജരേണുക്കളാകുന്ന നിമിഷങ്ങളാണത്. എല്ലാ കർമങ്ങളും കഴിഞ്ഞ് മിനായോട് വിടപറയുന്ന നേരമുണ്ട് വരാൻ. വിതുമ്പിക്കരയാതെ, വിരഹത്തിെൻറ നോവ് പുറത്തുകാട്ടാതെ ആ കൂടാരം വിട്ട് പോവാനവില്ല നിങ്ങൾക്ക്.. അത്രമേൽ, അത്ര മേൽ നിങ്ങളുമായി അലിഞ്ഞുചേർന്നിരിക്കും ഇൗ താഴ്വാരത്തിെൻറ നിശ്വാസങ്ങൾ
വരൂ പ്രവാചക നഗരിയിലേക്ക്
വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ നേരിട്ട് മദീനയിലേക്ക് വന്നിറങ്ങുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഹാജിമാർക്ക് ഇതിൽ പരം ആനന്ദമുണ്ടോ? അറഫയിലേയും മിനായിലേയും പുണ്യനിമിഷങ്ങൾ നെഞ്ചിലേറ്റാനിരിക്കെ, വിശുദ്ധ കഅ്ബയുടെ ചാരത്തണിഞ്ഞ് മോക്ഷം തേടാനിരിക്കെ അതിനു മുമ്പ് സ്നേഹനിധിയായ പ്രവാചകെൻറ ഖബറിടത്തിൽ വന്ന് അഭിവാദ്യം ചെയ്യുന്നതിൽ പരം ആത്മഹർഷമുണ്ടോ?
12 ലക്ഷത്തോളം പേരെ ഉൾകൊള്ളുന്ന വിശാലമായ മസ്ജിദുന്നബവി നിങ്ങളെ കാത്തിരിക്കുകയാണ്. ഇവിടുത്തെ ഒാരോ കാഴ്ചകളും നിങ്ങളുടെ മനം നിറക്കും. 39 ഒാളം കവാടങ്ങളാണ് നിങ്ങൾക്കായി മസ്ജിദുന്നബവിയുടെ ചുറ്റുമുറ്റത്തായി തുറന്നുകിടക്കുന്നത്. പള്ളിയിലേക്ക് കയറാൻ 41 വാതിലുകൾ.
12 മുതൽ 18 വരെ വാതിലുകളും 24 മുതൽ 32 വരെ വാതിലുകളും സ്ത്രീകൾക്ക് മാത്രം പ്രവേശിക്കാനുള്ളതാണ്. സ്ത്രീകൾക്ക് റൗദയിൽ പോയി പ്രവാചകെൻറ ഖബറിടത്തിൽ ചെന്ന് സലാം പറയാൻ പ്രേത്യക സമയം നിശ്ചയിച്ചിട്ടുണ്ട്. രാത്രി ഇശാ നമസ്കാര ശേഷം സ്ത്രീകൾക്ക് റൗദയിലേക്ക് പ്രവേശനം അനുവദിക്കും. സുബ്ഹിക്ക് ഒരു മണിക്കൂൾ മുമ്പുവരെ നീളും ഇൗ അവസരം. സുബിഹിന് ശേഷം വീണ്ടും റൗദയുടെ വാതിലുകൾ സ്ത്രീകൾക്കായി തുറന്നു തരും. ഉച്ചക്ക് ദുഹർ നമസ്കാരം വരെ ഇതു തുടരും. 25,26 വാതിലുകളിലൂടെയാണ് സ്ത്രീകൾക്ക് റൗദയിലേക്ക് പ്രവേശനം. പുരുഷൻമാർക്കാവെട്ട എപ്പോൾ വേണമെങ്കിലും റൗദയിൽ പ്രവേശിക്കാം.
തണലൊരുക്കി വൻകുടകൾ
നല്ല ചുട്കാലത്താണ് ഇത്തവണത്തെ ഹജ്ജ്. വെള്ളം ധാരാളം കുടിച്ചുകൊണ്ടിരിക്കാൻ ഹാജിമാർ ശ്രദ്ധിക്കണം. പ്രാഥമിക കർമങ്ങൾക്കും അംഗശുദ്ധിവരുത്താനും ഇഷ്ടംപോലെ സൗകര്യമുണ്ട്. കൂളിങ് ഗ്ലാസ് എപ്പോഴും കരുതാം. പള്ളിമുറ്റത്ത് വലിയ തുണുകളിൽ വെയിലിനെ തടുക്കാൻ വൻകുടകൾ നിവർന്നുകിടപ്പുണ്ട്. രാവും പകലും തുറന്നു പിടിച്ച ഒാേട്ടാമാറ്റിക് കുടകൾ. ചിലപ്പോൾ സൂര്യനസ്തമിക്കുന്നതോടെ കുടകൾ സ്വയമടയും. 180 ഒാളം കുടകളാണ് ഇങ്ങനെ ഒരുക്കിയിരിക്കുന്നത്. കൊടും ചൂടിൽ ചാറൽമഴ പോലെ വാട്ടർ സ്േപ്രകൾ തൂണുകൾക്ക് മുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയുണ്ട് 34, 05,06, 09 ഗേറ്റുകൾക്കരികെ
സൗദി റെഡ്ക്രസൻറിെൻറ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറി 34ാം ഗേറ്റിനരികെയുണ്ട്. അഞ്ചാം ഗേറ്റിനടുത്ത് അത്യാഹിത വിഭാഗങ്ങളടക്കം സജ്ജീകരിച്ച അൽ ഷാഫി ക്ലിനിക്കുമുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ ഹാജിമാർക്കായി നാല ് ഡിസ്പൻസറികൾ ഒരുക്കിയിട്ടുണ്ട്. ആറാം നമ്പർ ഗേറ്റ് വഴി പോയൽ ബിലാൽ മസ്ജിദിനടുത്തും ഒമ്പതാം ഗേറ്റിനടുത്തും ഇന്ത്യക്കാർക്കുള്ള ഡിസ്പെൻസറിയുണ്ട്. 28ാം ഗേറ്റ് മേഖലയിലാണ് ഇന്ത്യൻ പിൽഗ്രിംസ് ഫോറം മെയിൻ ഒാഫിസ്. അതിനോട് ചേർന്ന് വിപുലമായ ആശുപത്രി സൗകര്യമുണ്ട്. നടക്കാൻ പ്രയാസമുള്ളവർക്ക് രേഖ കാട്ടിയാൽ 27ാം ഗേറ്റിനടുത്ത് നിന്ന് വീൽ ചെയർ കിട്ടും.
കൂടെയുള്ള കുട്ടികളെ കാണാതായാൽ 34ാം ഗേറ്റിനടുത്ത് ‘ചിൽഡ്രൻസ് ലോസിങ് കൗണ്ടറു’ണ്ട്. അവിടെ റിപ്പോർട്ട് ചെയ്താൽ അവർ കുട്ടികളെ കണ്ടു പിടിച്ചു തരും. വില പിടിച്ച സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഒന്നാം ഗേറ്റിനരികെ കൗണ്ടറിൽ പരാതി പറയാം. 21ാം ഗേറ്റിന് സമീപവും ഒന്നാം നമ്പർ ബാത്റൂമിന് സമീപവും ഇൻഫർമേഷൻ സെൻററുകളുണ്ട്. വഴിതെറ്റുന്നവർ ഇൗ സെൻററുകളെ സമീപിച്ചാൽ മതി. അത്യാധുനിക സൈൻബോർഡുകൾ ഹറമിെൻറ വിവിധ ഭാഗങ്ങളിലൊരുക്കിയിട്ടുണ്ട്. വിവിധ ഭാഷകളിൽ അതിൽ നിർദേശങ്ങൾ ലഭ്യമാണ്. ആറ് ലഗേജ് സുക്ഷിപ്പുകേന്ദ്രങ്ങൾ ഹറം മുറ്റത്തൊരുക്കിയിട്ടുണ്ട്.
ഹോളി ഖുർആൻ എക്സിബിഷൻ കാണാൻ മറക്കണ്ട
അഞ്ചാം നമ്പർ ഗേറ്റിന് പുറത്ത് ഖുർആൻ എക്സിബിഷൻ സെൻററുണ്ട്. അവിടെ ഖുർആൻ കൈയെഴുത്തുപ്രതികളും പഠന സൗകര്യങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. ജന്നത്തുൽ ബഖീയയാണ് സന്ദർശിക്കേണ്ട മറ്റൊരു പ്രധാന ഇടം. പ്രവാചകാനുചരൻമാരുടെയടക്കം പ്രമുഖരുടെ ഖബറിടമാണ് ജന്നത്തുൽ ബഖീയ. ഹറമിന് ചുറ്റും പ്രമുഖമായ പള്ളികൾ, ഉഹ്ദ് തുടങ്ങിയ ചരിത്രപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങൾ തീർഥാടകരെ കാത്തിരിക്കുന്നയിടങ്ങളാണ്.
മലയാളി ഹോട്ടൽ വേണോ?
മലയാളി ഭക്ഷണം കഴിക്കാൻ ബിലാൽ മസ്ജിദിനടുത്ത് ഒരു ഹോട്ടലുണ്ട്. സാപ്റ്റ്കോ ബസ് സ്റ്റാൻഡിനടുത്തും ദാവൂദിയ ബിൽഡിങിനടുത്തും മലയാളി ഭക്ഷണം കിട്ടും.
മർകസിയ, നോൺ മർകസിയ
മദീനയിൽ ഇന്ത്യൻ ഹാജിമാരെ താമസിപ്പിക്കുന്നത് രണ്ട് മേഖലകളിലാണ്. മർകസിയ മേഖല ഹറമിന് ചുറ്റുമുള്ള 500 മീറ്റർ വരെ ദൂരമുള്ള താമസകേന്ദ്രങ്ങളാണ്. നോൺ മർകസിയ മേഖല ഒരു കിലോമീറ്ററിനുള്ളിൽ ദൂരെയുള്ള താമസ കേന്ദ്രങ്ങളാണ്. ഇന്ത്യയിൽ നിന്നുള്ള 60 ശതമാനം ഹാജിമാർക്കും മർകസിയയിലാണ് താമസമൊരുക്കിയത്. 40 ശതമാനം പേർക്ക് നോൺ മർകസിയയിലും.
ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി
മക്കയിലെത്തുന്ന ഇന്ത്യൻ തീർഥാടക സംഘത്തെ സ്വീകരിക്കുന്നതിനും താമസ, ഭക്ഷണ സൗകര്യം ഉറപ്പാക്കുന്നതിനും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അസീസിയ കാറ്റഗറിയില്‍ ഉള്ളവർക്ക് മഹത്്ത്തിൽ ബാങ്ക്, ബിൻ ഹുമൈദ് , അബ്ദുല്ല ഖയാത്ത് എന്നിവിടങ്ങളിലാണ് താമസം. ഇവർക്ക് ഹറമിലേക്ക് എല്ലാ സമയവും സൗജന്യ ബസ് സർവീസ് ലഭ്യമാണ്. ഹറമിെൻറ ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള നോൺകുക്കിങ് നോൺ ട്രാൻസ്പോർടിങ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജർവൽ, ഹഫാഇർ, ശാമിയ, ശിബ് ആമിര്‍, അജ്യാദ്, മിസ്ഫല എന്നിവിടങ്ങളിലാണ് താമസം.
ഹജ്ജ് കോ ഒാഡിനേറ്റർമാർ, മെഡിക്കൽ, പാരാമെഡിക്കൽ, തുടങ്ങി 1250 ലധികം ഉദ്യോഗസ്ഥരാണ് നാട്ടിൽ നിന്ന് ഹജ്ജിനായി പ്രത്യേക ഡെപ്യൂട്ടേഷനിൽ മക്കയിൽ എത്തിയിട്ടുള്ളത്. ഇവർ ഹാജിമാരുടെ സേവനത്തിൽ മുഴുകും. എട്ട് ദിവസത്തെ മദീനവാസം കഴിഞ്ഞ് ഹാജിമാർ മക്കയിലേക്ക് ബസ് മാർഗമാണ് എത്തിച്ചേരുക. മക്കയിൽ എത്തുന്നതോടെ മലയാളി വളണ്ടിയർ സംഘത്തിെൻറ വിപുലമായ സഹായസന്നദ്ധ സേവനങ്ങൾ ഹാജിമാർക്ക് ലഭിക്കും.
ബലികൂപ്പൺ
ഹജ്ജ് തീർഥാടകർക്ക് ബലി കൂപ്പൺ നിരക്ക് 496 റിയാൽ ആണ്. അല്‍ രാജ്ഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങൾ വഴിയും മസ്ജിദുല്‍ ഹറാം, ജംറാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഒൗട്ലറ്റ് വഴിയും ഹജ്ജ് മന്ത്രാലയത്തിെൻറ www.adahi.org എന്ന വെബ്സൈറ്റ് വഴിയും കൂപ്പൺ ലഭിക്കും. ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഹജ്ജിെൻറ പ്രധാന കർമ്മമായ ബലിയറുക്കൽ നിർവഹിക്കാൻ ഹാജിമാർക്ക് ഏറെ സൗകര്യം നൽകുന്നതാണ് പദ്ധതി.
ലോകത്തിെൻറഏതു ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഓൺലൈൻ വഴി കൂപ്പണുകൾ വാങ്ങി ബലി കർമ്മം നിർവഹിക്കാൻ സാധിക്കും. ബലിക്കു പണം വാങ്ങിയ ശേഷവും ബലി കർമ്മം പൂർത്തിയാക്കിയ ശേഷവും തീർഥാടകനെ ഇത് സംബന്ധിച്ച വിവരം എസ്.എം.എസ് വഴി അറിയിക്കാനും സംവിധാനമുണ്ട്. മത ആരോഗ്യ നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ടുള്ളതാണ് ബലിമാംസ പദ്ധതി. 496 റിയാൽ ആണ് ഇത്തവണ ബലി കൂപ്പൺ ചാർജായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷെൻറ കിഴില്‍ എത്തുന്ന തീർഥാടകർ ബലിക്ക് 9150 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.