ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ ആദ്യ സംഘം വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. ഖസീം പ്രവിശ്യയിൽനിന്നുള്ളവരാണ് ആദ്യ സംഘത്തിലുള്ളത്.
സംഘത്തെ ഹജ്ജ്-ഉംറ മന്ത്രാലയ ജീവനക്കാർ ചേർന്ന് സ്വീകരിച്ച് ബസുകളിൽ മക്കയിലേക്ക് അയച്ചു. വിമാനത്താവളങ്ങളിൽ കർശന ആരോഗ്യ മുൻകരുതൽ പാലിച്ചാണ് തീർഥാടകരെ സ്വീകരിച്ചത്. ദുൽഹജ്ജ് നാല് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് തീർഥാടകർ വന്നുതുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനകത്തെ പരിമിതമായ ആളുകളെ പെങ്കടുപ്പിച്ചാണ് ഇത്തവണ ഹജ്ജ് കർമം നടക്കുന്നത്. തീർഥാടകരിൽ 70 ശതമാനം രാജ്യത്തെ വിദേശികൾക്കും 30 ശതമാനം സ്വദേശികൾക്കുമാണ് അവസരം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.