ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴേ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിമിതമായ ആഭ്യന്തര തീർഥാടകരെ പെങ്കടുപ്പിച്ച് ഇത്തവണ ഹജ്ജ് കർമം നടത്താനുള്ള സൗദി ഗവൺമെൻറ് തീരുമാനം മുസ്ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്. ഹജ്ജിന് പോകുന്നവരെ കോവിഡ് പരിശോധക്ക് വിധേയമാക്കും.
ഹജ്ജിനു ശേഷം തീർഥാടകർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഹജ്ജ് സീസണിലേക്ക് മെഡിക്കൽ പ്രോേട്ടാകോളുകൾ വികസിപ്പിക്കും. ഏത് അടിയന്തിരഘട്ടം തരണം ചെയ്യാനും സമ്പൂർണ ആശുപത്രി ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ലോകത്ത് പടരുന്നത് തുടരുകയാണ്.
ലോകമെമ്പാടുമുളള 80 ലക്ഷത്തിലധികമാളുകളെ ഇതുവരെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണ ഹജ്ജിന് ആരോഗ്യ രംഗത്ത് കർശന നടപടികൾ ഏർപ്പെടുത്തും. അതോടൊപ്പം തീർഥാടകരെ സേവിക്കുന്നവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.