മദീന: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് തുടക്കം കുറിച്ച് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങി. ഗോവയില്‍നിന്നെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തെ അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിൽ മദീന വിമാനത്താവളത്തിൽ സ്വീകരിച്ചു. എട്ടു വിമാനങ്ങളിലായി 2,260 ഇന്ത്യന്‍ ഹാജിമാരാണ് ആദ്യദിനം പ്രവാചക നഗരിയിലെത്തിയത്.
ഹാജിമാരെത്തിയ ആദ്യവിമാനം പാകിസ്താനില്നിന്നായിരുന്നു. പുലർച്ചെ ആറുമണിക്ക്. ആദ്യ വിമാനമായതിനാൽ സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ പ്രത്യേക സ്വീകരണമുണ്ടായിരുന്നു. പിന്നാലെ, രാവിലെ 7.45ന് ആദ്യ ഇന്ത്യന്‍ സംഘവുമെത്തി. ഗോവയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 318 തീര്‍ഥാടകര്‍. അംബാസഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്കി തീര്‍ഥാടകരെ സ്വീകരിച്ചു.
വിമാനത്താവളത്തിന് പുറത്ത് ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകരും തീര്‍ഥാടകരെ വരവേറ്റു. ഈത്തപ്പഴവും വെള്ളവും നല്‍കിയായിരുന്നു സ്വീകരണം. ഇന്ത്യയില്‍നിന്ന് എട്ടു വിമാനങ്ങളാണ് തിങ്കളാഴ്ച മദീനയില്‍ എത്തിയത്. ഗോവ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് രണ്ടും ലഖ്േനാ, വാരാണസി, മംഗലാപുരം, ഗുവാഹതി എന്നിവിടങ്ങളില്‍ ഓരോ വിമാനവും. 1,25,000 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.