ജിദ്ദ: വിമാനത്താവളത്തിൽനിന്ന് ഭാരമുള്ള ലഗേജുകൾ സ്വീകരിക്കുമ്പോൾ സ്വയം വഹിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കി പകരം സഹായം ആവശ്യപ്പെടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിദേശ ഹജ്ജ് തീർഥാടകർക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനും കവാടങ്ങളിൽ ഒരുക്കിയ പരിചരണ (ഇനായ) കേന്ദ്രത്തിന്റെ പ്രയോജനം നേടുന്നതിനും പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. മറ്റുള്ളവരുടെ ബാഗുകളിൽ തൊടുന്നത് ഒഴിവാക്കുക.
ലഗേജ് ബെൽറ്റിനടുത്ത് തിരക്ക് ഒഴിവാക്കുക, മറ്റുള്ളവരെ ശ്രദ്ധിക്കുകയും ലഗേജ് കൊണ്ടുപോകാൻ സഹായം വേണമെങ്കിൽ ആവശ്യപ്പെടുകയും ചെയ്യുക, ലഗേജുകൾക്കായുള്ള ഉന്തുവണ്ടികൾ മാത്രം ഉപയോഗിക്കുക എന്നിവ നിർദേശങ്ങളിൽ പുറപ്പെടും. പ്രവേശനകവാടങ്ങളിൽ ‘ഇനായ’ പരിചരണ കേന്ദ്രങ്ങൾ 11 ഭാഷകളിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ മുഴുസമയം പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രം പറഞ്ഞു. വല്ലതും നഷ്ടപ്പെടുകയോ കാണാതാകുകയോ ചെയ്താൽ പരാതി നൽകാനും മാർഗനിർദേശങ്ങൾക്കും സഹായങ്ങൾക്കും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മക്കയിലെ മിസ്ഫല, അൽഹുജുൻ, മദീനയിലെ ബഖീഅ് എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ സേവനം നൽകുന്നതായും കേന്ദ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.