മി​നാ താ​ഴ്വ​ര​യി​ലെ ത​മ്പു​ക​ൾ 

ഹജ്ജ്: മിനയിൽ ഒരുക്കം തുടങ്ങി

ജിദ്ദ: ഹജ്ജ് സീസൺ അടുത്തതോടെ മിനയിൽ ഒരുക്കങ്ങൾ തുടങ്ങി. തമ്പുകൾ വികസിപ്പിക്കലും അവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. മക്ക-മദീന റോയൽ കമീഷന് കീഴിലെ കദാന കമ്പനിക്ക് കീഴിലാണ് തമ്പുകൾ വികസിപ്പിക്കുന്ന ആദ്യഘട്ട പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം തീർഥാടകർക്ക് അത് ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമ്പുകളുടെ മുൻഭാഗങ്ങളിൽ ചൂട് തടുക്കാൻ ഹീറ്റ് ഇൻസുലേറ്റിങ് ഉപയോഗിച്ച് ജിപ്സം ബോർഡുകൾ സ്ഥാപിക്കുക, പ്രവേശന കവാടങ്ങളും ഇടനാഴികളും ഒരുക്കുക, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റുകൾ നിർമിക്കുക, ഹജ്ജ് സീസണിൽ പ്രതീക്ഷിക്കുന്ന ചൂടിന് അനുസൃതമായി പുതിയ എയർകണ്ടീഷണറുകൾ സ്ഥാപിക്കുക, വരുംവർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനക്ക് അനുസൃതമായി ഉയർന്ന നിലവാരത്തിലുള്ള മാതൃക അടുക്കളകൾ സ്ഥാപിക്കുക എന്നിവ നടപ്പാക്കിവരുന്ന വികസന പദ്ധതികളിലുൾപ്പെടും.

Tags:    
News Summary - Hajj: Preparations have started in Mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.