ജിദ്ദ: ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. സ്വദേശികളും വിദേശികളും ഹജ്ജ് മന്ത്രാലയം നിശ്ചയിച്ച ഇലക്ട്രോണിക് സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഹജ്ജ് നടപടികൾ എളുപ്പമാക്കുന്നതിനും അനുയോജ്യമായ സേവനങ്ങളും ചാർജും എളുപ്പത്തിൽ രഞ്ഞെടുക്കുന്നതിനാണ് പ്രത്യേക ഇ ട്രാക്ക് സംവിധാനം ഹജ്ജ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ജനറൽ, ചെലവ് കുറഞ്ഞ ഹജ്ജ്, ലളിതം (മുയസ്സർ) എന്നിങ്ങനെയുള്ള കാറ്റഗറികളുടെ ബുക്കിങ്, കരാറുണ്ടാക്കൽ എന്നിവ ഇൗ സംവിധാനം വഴിയായിരിക്കും . ഒരോ കാറ്റഗറികളേയും എ1, എ2, ബി, സി, ഡി1, ഡി2, ഇ എന്നിങ്ങനെ വിവിധ ഗണങ്ങളായി തിരിക്കുകയും വേവ്വെറെ ചാർജ് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
ഹജ്ജിന് ആഗ്രഹിക്കുന്നവർ എത്രയുംവേഗം ഇ ട്രാക്ക് വഴി ബുക്കിങ് നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന മറുപടിക്കനുസരിച്ചാണ് തെരഞ്ഞെടുക്കുന്ന സേവനങ്ങൾക്ക് കാശ് അടക്കേണ്ടത്. അതേ സമയം, ഇൗ വർഷം ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്ക് ഒരോ പട്ടണത്തിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.
ഒരോ പട്ടണത്തിൽ നിന്നും തീർഥാടകരുടെ എണ്ണം 25 ൽ കുറവാകരുതെന്നാണ് വ്യവസ്ഥ. ഇലക്ട്രോണിക് ഹജ്ജ് കരാറുണ്ടാക്കുേമ്പാൾ സ്ഥാപനങ്ങളോട് കരാറിലേർപ്പെടുന്ന സ്ഥലം നിർണയിക്കണമെന്ന് ഹജ്ജ് സേവന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക പട്ടണത്തിന് മാത്രമായ ഹജ്ജ് പദ്ധതികളിലേക്കാണോ, മറ്റ് പട്ടണങ്ങൾക്കുള്ള ഹജ്ജ് പദ്ധതികൾക്കാണോ എന്ന് നിർണയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.