ജിദ്ദ: ഹജ്ജ് തീർഥാടകരുടെ വരവ് ആദ്യഘട്ടം പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽശരീഫ് പറഞ്ഞു. ദുൽഹജ്ജ് നാലുമുതലാണ് വരവ് തുടങ്ങിയത്. ഒാരോ തീർഥാടകനും പ്രത്യേക റൂമുകളാണ് താമസത്തിനൊരുക്കിയത്. മിനയിലേക്ക് പോകുന്നതുവരെ ക്വാറൻറീനിൽ അവിടെയായിരിക്കും താമസം. ഹജ്ജിനിടയിൽ പാലിക്കേണ്ട ആരോഗ്യ മുൻകരുതലും ത്വവാഫ്, സഅ്യ് എന്നിവക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും ബോധവത്കരണം നടത്തുന്നുണ്ട്.
രണ്ടാംഘട്ടത്തിലെത്തുന്നവർ കോവിഡ് രോഗമുക്തി നേടിയവരാണ്. ഇവർക്ക് ക്വാറൻറീൻ ആവശ്യമില്ല. ഒാരോ ഘട്ടങ്ങളിൽ എത്തുന്നവർക്കും ആരോഗ്യമുൻകരുതൽ ചട്ടങ്ങൾ പാലിച്ച് വേറിട്ട സേവന പദ്ധതിയാണ് ഒരുക്കിയതെന്നും ഹജ്ജ് മന്ത്രാലയ അണ്ടർ സെക്രട്ടറി പറഞ്ഞു. രാജ്യത്തിെൻറ വിവിധ മേഖലകളിൽനിന്ന് ഹജ്ജ് തീർഥാടകരെയും വഹിച്ച് 15ലധികം വിമാനങ്ങൾ ഇതുവരെ എത്തിയതായി ജിദ്ദ വിമാനത്താവള മേധാവി ഇസാം ഫുവാദ് നൂർ പറഞ്ഞു. തീർഥാടകർക്ക് വേണ്ട എല്ലാ സേവനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്കു കീഴിൽ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.