ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്കിടയിലെ ബോധവത്കരണത്തിനായി നിർമിച്ച ‘ജീവിത യാത്ര’ (റിഹ്ലത്തുൽ ഉംറ്) എന്ന ചിത്രം ഒമ്പത് ഭാഷകളിൽ 144 സൗദി അറേബ്യൻ എയർലൈൻസിന്റെ (സൗദിയ) വിമാനങ്ങളിൽ പ്രദർശിപ്പിക്കും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ ഹജ്ജ്, ഉംറ കർമങ്ങൾ സംബന്ധിച്ച് ബോധവത്കരിക്കാൻ ജനറൽ വഖഫ് അതോറിറ്റിയുടെയും സൗദി എയർലൈൻസിന്റെയും പങ്കാളിത്തത്തിൽ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ലോഞ്ചിങ് ജിദ്ദയിലെ അമീർ സുൽത്താൻ ഏവിയേഷൻ അക്കാദമി ആസ്ഥാനത്ത് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ നിർവഹിച്ചു. ഒമ്പത് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 14ലധികം സ്ഥലങ്ങളിൽ ഏഴ് ആഴ്ചകൾ കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. എല്ലാ വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുന്നതിനായി 800ലധികം അഭിനേതാക്കൾ ഇതിൽ പങ്കെടുത്തു. സൗദി എയർലൈൻസ് വിമാനങ്ങളിലെ ഇൻഫ്ലൈറ്റ് എൻറർടെയിൻമെൻറ് കണ്ടൻറ് പാക്കേജിലും ഈ ചിത്രം ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.