മക്ക: മക്കയിൽ ഹാജിമാർക്കുവേണ്ടി കെ.എം.സി. സി ഹജ്ജ് വന്റിയർമാർ രാപ്പകൽ ഭേദമന്യേചെയ്യുന്ന സേവന പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണെന്ന് ഇ. ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നസീം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹജ്ജ് വളന്റിയർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. മദീനയിലും മക്കയിലും ഹജ്ജ് സേവകർ വില മതിക്കാനാവാത്ത സേവനപ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും എല്ലാം മാറ്റി വെച്ച് സേവന പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.സി.സി പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും പ്രവർത്തകരുടെ ഹജ്ജ് സേവനങ്ങളെ മുസ് ലീം ലീഗ് പാർട്ടിയെന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി നാഷനൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, സക്കീർ കാഞ്ഞങ്ങാട്, ഇസ്സുദ്ദീൻ അലുങ്ങൽ,എം. സി. നാസർ നാസർ ഉണ്യാൽ ,സിദ്ദീഖ് കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.