ജിദ്ദ: തീർഥാടകർക്ക് മക്കയിൽ വിവിധ മേഖലയിൽ സേവനം സജീവമാക്കി ഹജ്ജ് വളൻറിയർ കോർ ടീം (എച്ച്.വി.സി). സേവന പാതയിൽ എല്ലാവിധ പരിശീലനവും നേടിയ വളൻറിയർമാരാണ് എച്ച്.വി.സി ടീമിലുള്ളതെന്ന് ഐ.സി.എഫ് - ആർ.എസ്.സി വളൻറിയേഴ്സ് അസംബ്ലി അറിയിച്ചു. ജിദ്ദയിൽ നിന്നും വളൻറിയർ സേവനത്തിനു പോവുന്നവർക്കായുള്ള മൂന്നാംഘട്ട പരിശീലനത്തിെൻറ ഭാഗമായി വളൻറിയേഴ്സ് അസംബ്ലി കഴിഞ്ഞ ദിവസം ജിദ്ദ മഹജറിൽ നടന്നു. ആർ.എസ്.സി ഗ്ലോബൽ മീഡിയ സെക്രട്ടറി സ്വാദിഖ് ചാലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. യഹിയ ഖലീൽ നൂറാനി, നൗഫൽ അഹ്സനി, മുഹ്സിൻ സഖാഫി, റാഷിദ് മാട്ടൂൽ, ബഷീർ പറവൂർ എന്നിവർ വിവിധ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. മിന സെന്റർ എച്ച്.വി.സി ഹെൽപ് ഡെസ്ക്കിലെ സേവനങ്ങൾ, പൊതുനിർദേശങ്ങൾ, ഷിഫ്റ്റിങ് തുടങ്ങിയവയെ കുറിച്ചുള്ള അറിയിപ്പുകളും, പ്രത്യേക നിർദേശങ്ങളും സംഗമത്തിൽ വെച്ച് വളൻറിയർമാർക്ക് നൽകി. മലയാളിയിതര വളൻറിയർമാർക്കുള്ള പരിശീലനവും പ്രത്യേകം സംഘടിപ്പിച്ചു.
ആരോഗ്യ സംരക്ഷണത്തിന് വളൻറിയർമാർ ശീലമാക്കേണ്ട ‘സ്ട്രെച്ചിങ് എക്സർസൈസ്’ പരിശീലനത്തിന് റിയാസ് മാസ്റ്റർ നേതൃത്വം നൽകി. സൈനുൽ ആബിദ് തങ്ങൾ, അബ്ദുൽ നാസർ അൻവരി എന്നിവർ സംസാരിച്ചു. മൻസൂർ ചുണ്ടമ്പറ്റ, ജാബിർ നഈമി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.