മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് ഐ.സി.എഫ്, ആർ.എസ്.സി സംയുക്തമായി നടത്തുന്ന ഹജ്ജ് വളന്റിയർ സേവനം ഏറെ മാതൃകാപരമാണെന്ന് സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയുള്ള സംസാരത്തിലാണ് ഐ.സി.എഫ്, ആർ.എ സ്.സി യുടെ എച്ച്. വി.സി അംഗങ്ങളുടെ സേവനത്തെ അദ്ദേഹം പ്രശംസിച്ചത്.
വിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാർക്ക് സ്വീകരണവും സേവനവും നൽകൽ ചരിത്രാതീത കാലം മുതൽ നിലവിലുള്ളതാണെന്നും പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും നന്മകൾക്കുവേണ്ടി സമയം കണ്ടെത്തുന്ന സംഘടന പ്രവർത്തകർ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ഹജ്ജ് വളന്റിയറിങ് രംഗത്ത് ഐ.സി.എഫ്, ആർ.എസ്.സി സംഘടനകളുടെ സേവനം സജീവമാണ്. ഈ വർഷവും മക്ക, മദീന, ജിദ്ദ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകളും മറ്റു വിപുലമായ സൗകര്യങ്ങളും ഈ സംഘടനകൾ ഹാജിമാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.