ജിദ്ദ: ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിന് ജിദ്ദയിലെ ഏറനാട് മണ്ഡലത്തിൽനിന്ന് പോകുന്ന കെ.എം.സി.സി വളന്റിയർമാർക്ക് മിന റോഡ് മാപ്പിങ്ങും സി.പി.ആർ ട്രെയ്നിങ്ങും നൽകി. ഷറഫിയ ഇമ്പിരിയൽ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുൽഫിക്കർ ഒതായി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജില്ല ഭാരവാഹികൾ കെ.കെ. മുഹമ്മദ്, ഇല്ല്യാസ് കല്ലിങ്ങൽ, സൈതലവി പുളിയങ്കോട്, മണ്ഡലം രക്ഷാധികാരി അഷ്റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു. മിനാ റോഡ് മാപ്പിങ് കെ.എം.സി.സി ഹജ്ജ് വളന്റിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ നടത്തി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സി.പി. വിജീഷ്, സി.പി. വിജയൻ എന്നിവർ ഡെമോ ഉപകരണങ്ങൾ സഹിതം സി.പി.ആർ ട്രെയ്നിങ് നൽകി. സി.പി.ആർ ട്രെയ്നിങ് ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. നൗശാദ് ബിൻഷക്ക് സ്വീകരണം നൽകി. ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി. സെക്രട്ടറി സുനീർ എക്കാപറമ്പ് സ്വാഗതവും അലി കിഴുപറമ്പ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികൾ റഷീദ് കുഴിമണ്ണ, സി. മുഹമ്മദ്, മുഹമ്മദ് അലി അരീക്കോട്, കെ.സി. അബൂബക്കർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.