റിയാദ്: സോഷ്യല്‍ മീഡിയയുടെ അതിപ്രസരണ കാലത്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതില്‍ നിന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടത് നമ്മള് തന്നെയായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും കോഴിക്കോട് ജില്ല മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ടി. മൊയ്തീൻ കോയ പറഞ്ഞു.
വരാനിരിക്കുന്ന കാലം ഇന്ത്യയില്‍ ശുഭപ്രതീക്ഷയോടെ തന്നെ മുന്നോട്ട് പോവുകയും ജനാധിപത്യ മതേതര ചേരി അധികാരത്തില്‍ വരുന്ന കാലം അതി വിദൂരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കോൺവെർജൻസ് 24’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്മാന് അബ്ദുറഹ്മാന് ഫറോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങല്‍ ആശംസ അര്‍പ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് നജീബ് നെല്ലാംങ്കണ്ടി, സെക്രട്ടറി ശമീര്‍ പറമ്പത്ത്, ജില്ല ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം, ട്രഷറര്‍ റാഷിദ് ദയ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ പാട്ടത്തില്‍ അബൂബക്കര്‍ എന്നിവര്‍ വേദിയിൽ സന്നിഹിതരായി.
ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ സ്വാഗതവും വര്‍ക്കിങ് പ്രസിഡൻറ് റഷീദ് പടിയങ്ങല്‍ നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ പ്രാർഥന നടത്തി. അബ്ദുൽ കാദർ കാരന്തൂർ, ഫൈസൽ പൂനൂർ, ഗഫൂർ എസ്റ്റേറ്റ്മുക്ക്, മുഹമ്മദ് പേരാമ്പ്ര, ഫൈസൽ വടകര, സൈതു മീഞ്ചന്ത, റസാഖ് മയങ്ങിൽ, ഫൈസൽ ബുറൂജ്, മനാഫ് മണ്ണൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.