ദമ്മാം: കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനേയും മോശമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കുറ്റത്തിന് ജയിലിലായിരുന്ന കർണാടക, ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര (34) ജയിൽ മോചിതനായി നാട്ടിലെത്തി. രണ്ട് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികളുടെ ഇടപെടലുകളിലൂടെയാണ് മോചനം നേടി കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്.
ബാംഗളുരു വിമാനത്താവളത്തിൽ എത്തിയ ഇയാളെ ഭാര്യയും മകളും ചേർന്ന് സ്വീകരിച്ചു. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. അൽഅഹ്സയിലെ ഒരു കാർട്ടൺ നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹരീഷിെൻറ ഫേസ്ബുക്ക് പേജിൽ കഅ്ബയുടെ വികൃതമാക്കപ്പെട്ട ചിത്രമുൾപ്പടെയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ പോസ്റ്റ് നിമിഷങ്ങൾകൊണ്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
നിരവധി പേർ ഇയാളെ നേരിൽ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. തനിക്ക് തെറ്റുപറ്റിയതാെണന്നും ക്ഷമിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് ഇയാൾ പിന്നീട് ഫേസ്ബുക്കിൽ മാപ്പപേക്ഷ പോസ്റ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും ആദ്യ പോസ്റ്റ് സൗദിയിലെ പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘത്തിെൻറ ശ്രദ്ധയിൽപെടുകയും രാജ്യ നിയമ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലടക്കുകയുമായിരുന്നു.
എന്നാൽ ഇയാളല്ല കുറ്റം ചെയ്തതെന്നും ഫേസ്ബുക്ക് അകൗണ്ട് ഹാക്ക് ചെയ്ത് മറ്റ് രണ്ട് പേർ മുൻവൈരാഗ്യം തീർക്കാൻ അധിക്ഷേപ പോസ്റ്റുണ്ടാക്കി പോസ്റ്റുചെയ്യുകയുമായിരുന്നു എന്ന് ഹരീഷിന്‍റെ കുടുംബം വാദിച്ചു. ഭാര്യ സുമന ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിക്ക് കത്തയച്ചു. അതിെൻറ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകരെ ഉപയോഗിച്ച് ഇന്ത്യൻ എംബസി ഇടപെടലുകൾ നടത്തുകയായിരുന്നു. ഇതിനിടെ ഹരീഷിെൻറ ഫേസ്ബുക്ക് അകൗണ്ട് ഹാക്ക് ചെയ്ത കുറ്റത്തിന് രണ്ട് പേരെ കർണാടക ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഈ രേഖകൾ ഹരീഷിെൻറ ഭാര്യ ഇന്ത്യൻ എംബസിക്ക് ൈകമാറിയിരുന്നു. ഈ രേഖകൾ ഹരീഷിെൻറ മോചനം കുറേക്കൂടി എളുപ്പത്തിൽ സാധ്യമാക്കി. ജയിൽ മോചിതനായ ഹരീഷിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകിയത് ദമ്മാമിലെ മംഗളുരു അസോസിയേഷന് വേണ്ടി പ്രസിഡൻറ് ഷരീഫ് കർക്കേലയാണ്. പ്രശ്നത്തിെൻറ തുടക്കത്തിൽ തന്നെ ഇൗ കേസിൽ ഇടപെട്ട് മോചനത്തിന് ശ്രമിക്കണമെന്ന് കർണാടക കുന്ദപുരയിലുള്ള നുസ്റത്തുൽ മസാക്കീൻ എന്ന സംഘടന തന്നെ ബന്ധപ്പെട്ടിരുന്നതായും ഷരീഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കേസിനാവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തിയതും എംബസിയിൽ നിന്ന് ഒൗട്ട്പാസ് ഉൾപ്പടെയുള്ള രേഖകൾ ശരിയാക്കിയതും സാമൂഹിക പ്രവർത്തകരായ മണിക്കുട്ടനും മഞ്ജുമണിക്കുട്ടനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.