റിയാദ്: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. കോടികൾ വിലമതിക്കുന്ന മരുന്നാണ് അതിർത്തിസേന പിടികൂടിയത്. വിവിധ കേസുകളിലായി പിടികുടിയത് നാല് ക്വിൻറലിലധികം ഹഷീഷ് ആണെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്തത് 34 പേരെ. ഇതിൽ 32 പേരും ഇൗജിപ്ഷ്യൻ വംശജർ. അതിർത്തിസേന വക്താവ് ഷഹർ ബിൻ മുഹമ്മദ് അൽ ഹർബിയാണ് റിയാദിൽ വിവരം പുറത്തുവിട്ടത്.
416 കിലോ ഹഷീഷാണ് പിടികൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കര, കടൽ മാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. 85 ഗ്രാം കഞ്ചാവും പിടികൂടി. 32 ഇൗജിപ്ഷ്യൻസും രണ്ട് യമനികളുമാണ് അറസ്റ്റിലായത്. അതിർത്തി വഴിയുള്ള ഒരു നിയമ വിരുദ്ധപ്രവർത്തനവും സേന അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. കടുത്ത ശിക്ഷയാണ് രാജ്യത്ത് മയക്കുമരുന്ന് കടത്തിന് നൽകാറുള്ളത്. അടുത്തിടെയാണ് മയക്കുമരുന്ന് കേസിൽ പാകിസ്ഥാനിക്ക് വധശിക്ഷ നടപ്പിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.