കോവിഡിനെക്കാൾ മാരകമായ ഇൻഫ്ലുവൻസക്കെതിരെ വാക്സിനെടുക്കണമെന്ന് ആരോഗ്യ വിദഗ്ധൻ

ജിദ്ദ: കോവിഡിനെക്കാൾ മാരകമായ ഏറ്റവും അപകടകരമായ വൈറസുകളിൽ ഒന്നാണ് സീസണൽ ഇൻഫ്ലുവൻസ എന്നും ഇതിനെതിരായ വാക്സിൻ സ്വീകരിക്കാൻ സൗദിയിലെ സ്വദേശികളും വിദേശികളും മുന്നോട്ടുവരണമെന്നും ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷൻ പ്രൊഫസർ ഡോ. ഹമ്മാം അഖീൽ ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസ വാക്സിനേഷനും കോവിഡ് വാക്സിനിന്‍റെ മൂന്നാം ഡോസും ഒരുമിച്ച് സ്വീകരിക്കുന്നതിന്​ ഒരു കുഴപ്പവുമില്ല.

ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഇൻഫ്ലുവൻസ വൈറസിന്‍റെ മരണങ്ങളുടെ എണ്ണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കോവിഡ് മരണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ, ഇൻഫ്ലുവൻസ രോഗം പതിറ്റാണ്ടുകളായി ലോകത്ത് നിലവിലുണ്ടെന്നും അതിനെതിരെ വാക്സിനേഷൻ എടുക്കാത്ത ആളുകൾ നിരവധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫ്ലുവൻസക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഒരേ ആരോഗ്യസ്ഥിതിയും ഒരേ പ്രതിരോധശേഷിയുമുള്ള രണ്ടുപേരെ താരതമ്യം ചെയ്‌താൽ അവരിൽ ഇൻഫ്ലുവൻസ ബാധിച്ചവർ കോവിഡ് ബാധിച്ചവരേക്കാൾ അപകടകാരികളായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Health expert recommends vaccination against influenza more deadly than covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.