ഹൃദയാഘാതം; പാലക്കാട് സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടിൽ സുനിൽ കുമാറിനെ (50) ആണ് ദമ്മാമിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറു വർഷത്തോളമായി ദമ്മാമിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുമയാണ് ഭാര്യ. ഇരട്ട പെൺകുട്ടികളായ നിയ സുനിൽ, നിതാ സുനിൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.

Tags:    
News Summary - Heart attack; A native of Palakkad died in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.