ഹൃദയാഘാതം; കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി

ബിഷ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി. കൊട്ടാരക്കര വെട്ടികവല സ്വദേശി സംബശിവൻ എന്ന അലി (66) ആണ് മരിച്ചത്. 20 വർഷമായി ബിഷയിൽ കെട്ടിട നിർമ്മാണ ജോലിചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ച ഭക്ഷണം‌ കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഇസ്ലാംമതം സ്വീകരിച്ചിരുന്നു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ ഉണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ബിഷയിൽ ഖബറടക്കാൻ അലിയുടെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപെടുത്തിയിട്ടുണ്ട് .സഹായത്തിനു കരാട്ടുചാലി ലത്തീഫ്, മൊറയൂർ കലമ്പൻ, നാസർ പാണ്ടിക്കാട് എന്നിവരുമുണ്ട്.

Tags:    
News Summary - Heart attack; a native of Kollam, passed away in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.