ബഷീർ (54)

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു

ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. ചെമ്മാട് കരിപ്പറമ്പ് പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ പുതുമണ്ണിൽ ബഷീർ (54) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ജിസാനിലെ അൽഅമീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ജിസാനിനടുത്ത് ബേശിൽ ഇക്കണോമിക് സിറ്റിയിൽ ജോലിക്കാരനായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - heart attack; native of Malappuram died in Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.