ജീസാൻ: വ്യാഴാഴ്ച ജീസാൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തതോതിൽ മഴപെയ്തു. പകലിനെ രാത്രിയാക്കിമാറ്റുന്ന കാർമേഘവും മൂടിയ അന്തരീക്ഷവുമായിരുന്നു എങ്ങും പ്രകടമായത്. ശക്തമായ തോതിൽ മഴപെയ്ത പ്രദേശങ്ങളിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിൽ ഇടത്തരം മഴക്കും ഇരുട്ടു മൂടിയ അന്തരീക്ഷത്തിനുമാണ് സാക്ഷ്യം വഹിച്ചത്. വരുംദിവസങ്ങളിലും മേഖലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.