ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് ഒ.ഐ.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗസ്സയിലും പരിസരങ്ങളിലും നിലവിലുള്ള സൈനിക മുന്നേറ്റവും ആക്രമണവും ഇരുപക്ഷവും ചർച്ചചെയ്തു. നിലവിലുള്ള ആക്രമണം തടയാൻ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താൻ സൗദി സാധ്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതും തള്ളുന്നതാണ് രാജ്യത്തിന്റെ നിലപാട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രി പറഞ്ഞു. ഫലസ്തീൻ ലക്ഷ്യത്തെയും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെയും പിന്തുണക്കുന്നതിനുള്ള സൗദിയുടെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽസാത്വി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.