റിയാദ്: കേളി കലാ സാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹരീഖ് സൂഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച തിരുവനന്തപുരം പാറശ്ശാല സ്വദേശി മുത്തുപിള്ള കുമാറിെൻറ (35) കുടുംബത്തിന് ധനസഹായം നൽകി. മേയ് മാസത്തിൽ ഹൃദയാഘാതം മൂലമാണ് കുമാർ മരിച്ചത്. അഞ്ചു വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു.
കേളി അംഗങ്ങളിൽനിന്ന് സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരിക്കുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്. പാറശ്ശാല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്, സി.പി.എം പാറശ്ശാല ബ്രാഞ്ച് സെക്രട്ടറി ബിജു, കേളിയുടെ പ്രതിനിധികളായ രക്ഷാധികാരി കമ്മിറ്റി മുൻ കൺവീനർ ഉണ്ണികൃഷ്ണൻ, ബേബി, സി.ഐ.ടി.യു മോട്ടോർ തൊഴിലാളി ജില്ല പ്രസിഡൻറ് തമ്പിക്കുട്ടൻ, വണ്ടിത്തല മധു എന്നിവരുടെ സാന്നിധ്യത്തിൽ പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രനാണ് സഹായം കൈമാറിയത്. കുമാറിെൻറ ഭാര്യ വിജില കുടുംബ സഹായം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.