മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്മാ​ൻ

സാ​ഹി​ബ്‌

കേ​ര​ള​ത്തി​ന്റെ വീ​ര​പു​ത്ര​ൻ

കേ​ര​ള​ത്തി​​ന്റെ വീ​ര​പു​ത്ര​ൻ മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്മാ​ൻ സാ​ഹി​ബ്‌ വി​ട​പ​റ​ഞ്ഞ​ത് 1945 ന​വം​ബ​ർ 23നാ​ണ്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് 47വ​യ​സ്സാ​യി​രു​ന്നു. ഈ ​ന​വം​ബ​ർ 23 സാ​ഹി​ബി​ന്റെ 79ാം ച​ര​മ​ദി​ന​മാ​ണ്.

ഒ​രി​ക്ക​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സാ​ഹി​ബി​ന്റെ സ്മാ​ര​ക​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ന്ന​ത്തെ പ്ര​തി​രോ​ധ​മ​ന്ത്രി എ.​കെ. ആ​ന്റ​ണി പ​റ​ഞ്ഞ​ത് ഇ​ന്നും ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ളോ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലു​ള്ള നേ​താ​ക്ക​ൾ സാ​ഹി​ബി​നെ പോ​ലെ കേ​ര​ള​ത്തി​ൽ വേ​റെ ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ് എ​ന്നാ​ണ്.

ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലെ തി​ള​ക്ക​മു​ള്ള ന​ക്ഷ​ത്ര​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ സാ​ഹി​ബ്‌. നി​ർ​ഭ​യ​നാ​യ പോ​രാ​ളി, മ​തേ​ത​ര​ത്വ​ത്തി​നാ​യി നി​ല​കൊ​ണ്ട മ​ത​വി​ശ്വാ​സി, ആ​ദ​ർ​ശ​ത്തി​ന്റെ പ​ട​വാ​ളാ​യ ‘അ​ൽ അ​മീ​ൻ’ എ​ന്ന പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​ർ, വാ​ഗ്മി, നീ​ണ്ട​കാ​ല​ത്തെ ജ​യി​ൽ​വാ​സ​വും പൊ​ലീ​സ് മ​ർ​ദ​ന​വും അ​തി​ജീ​വി​ച്ച പ്ര​ക്ഷോ​ഭ​കാ​രി, അ​പ​ക​ട​ക​ര​മാം വി​ധം സ​ത്യ​സ​ന്ധ​ൻ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​ങ്ങ​നെ​യും ചി​ല​ർ ഈ ​നാ​ട്ടി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വി​ച്ചി​രു​ന്നു എ​ന്നു​ള്ള​ത് പു​തി​യ ത​ല​മു​റ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ്. മ​ല​യാ​ള​ത്തി​െൻറ പ്രി​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ സാ​ഹി​ബി​നെ കു​റി​ച്ചെ​ഴു​തി​യ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ഞ​ങ്ങ​ൾ എ​ഴു​ത്തു​കാ​ർ​ക്ക് വേ​റെ​യും സ്വ​കാ​ര്യ ആ​രാ​ധ​ന​യു​ണ്ട് സാ​ഹി​ബി​നോ​ട്.

സാ​ഹി​ബി​​ന്റെ ത​ണ​ൽ അ​ന്വേ​ഷി​ച്ചാ​ണ്‌ ത​ല​യോ​ല​പ്പ​റ​മ്പി​ൽ നി​ന്ന് ബ​ഷീ​ർ എ​ന്ന ബാ​ല​ൻ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​​റി​ന്റെ ആ​രാ​ധ​നാ​പാ​ത്രം കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ വ​ള​ർ​ത്ത​ച്ഛ​നാ​ണ്​ അ​ബ്​​ദു​റ​ഹ്മാ​ൻ സാ​ഹി​ബ്. എ​ൻ.​പി. മു​ഹ​മ്മ​ദി​​ന്റെ ആ​ത്മീ​യ​ഗു​രു​വു​മാ​ണ്​ അ​ദ്ദേ​ഹം. മ​ല​യാ​ള​സാ​ഹി​ത്യം അ​ങ്ങ​നെ മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്മാ​നോ​ട് പ​ല നി​ല​ക്ക്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ​മ്പ​ന്ന​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​രി​ക്കു​മ്പോ​ൾ ഒ​രു വാ​ച്ചും ഒ​രു പേ​ന​യും ക​ണ്ണ​ട​യും കു​റ​ച്ച് വ​സ്ത്ര​ങ്ങ​ളും അ​ത് സൂ​ക്ഷി​ക്കാ​നു​ള്ള തു​ക​ൽ​പെ​ട്ടി​യും അ​ല്ലാ​തെ മ​റ്റൊ​രു സ്വ​ത്തും അ​ദ്ദേ​ഹ​ത്തി​​ന്റേ​താ​യി ഭൂ​മി​യി​ൽ ഇ​ല്ലാ​യി​രു​ന്നു. മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ സാ​ഹി​ബി​​ന്റെ മ​ര​ണ​ത്തി​ന് തൊ​ട്ട​ടു​ത്ത​ദി​വ​സം എ​ഴു​തി:

‘കേ​ര​ളം ഭ​രി​ച്ചൊ​രു

പെ​രു​മാ​ൾ പ​ല്ല​ക്കാ​യ്

വീ​ര​യോ​ദ്ധാ​വി​ൻ

ശ​വം വ​ഹി​ച്ച ശ​വ​പ്പെ​ട്ടി’

Tags:    
News Summary - Hero son of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.