ജിദ്ദ: കേരളത്തിനകത്തും പുറത്തും വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുടേയും വ്യാപാര സമുച്ചയങ്ങളുടേയും നിർമാണരംഗത്ത് പ്രമുഖരായ ഹൈലൈറ്റ് ഗ്രൂപ്പ് സൗദിയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു. ജിദ്ദയിലെ പ്രശസ്ത കമ്പനിയായ സഹ്‌റാനി ക്ലസ്റ്ററുമായി കൈകോർത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ധാരണാപത്രം കൈമാറി. ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപനവും ധാരണാപത്ര കൈമാറ്റ ചടങ്ങും നടന്നത്.
അന്താരാഷ്ട്ര വാണിജ്യ മേളകളുടേതിന് സമാനമായ വാങ്ങല്‍ അനുഭവം കേരളത്തിലുടനീളം ലഭ്യമാക്കുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ വ്യക്തമാക്കി. ഇതിെൻറ ഭാഗമായി കേരളത്തിലെ വലിയ നഗരങ്ങളിലുള്ള സ്ഥാപനങ്ങൾ ‘ഹൈലൈറ്റ് മാൾ’ എന്ന പേരിലാണ് അറിയപ്പെടുക. കോഴിക്കോട് ഹൈലൈറ്റ് മാളും തൃശൂർ ഹൈലൈറ്റ് മാളും ഇതിനുദാഹരണങ്ങളാണ്. ചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മാൾ പദ്ധതിയായ ഹൈലൈറ്റ് സെൻററിെൻറ ആദ്യസംരംഭം മണ്ണാർക്കാടാണ്. ചെറിയ പട്ടണങ്ങൾ മുൻനിർത്തി സ്ഥാപിക്കുന്ന നെയ്ബർഹുഡ് മാളുകളായ ഹൈലൈറ്റ് കൺട്രിസൈഡ് ആദ്യ മാൾ ചെമ്മാട് നിർമാണം പുരോഗമിക്കുന്നു.
മാളുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ അനുഭവം പകർന്നുകൊണ്ട് കൊച്ചിയിൽ ‘ഹൈലൈറ്റ് ബോളിവാർഡും’ ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് താങ്ങാവുന്ന വിധത്തിലുള്ള വിവിധ പദ്ധതികളാണ് ജിദ്ദയിലെ സഹ്‌റാനി ക്ലസ്റ്ററുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്നത്. സഹ്‌റാനി ക്ലസ്റ്ററിെൻറ സാരഥികളായ റഹീം പട്ടര്‍കടവന്‍, അബ്ദുറഹ്മാൻ പട്ടര്‍കടവന്‍ എന്നിവർ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനമുള്ളവരാണ്. പദ്ധതിയിലൂടെ പുതിയ പ്രതീക്ഷകളും സാമൂഹിക സാമ്പത്തിക വികസനവുമാണ് ഇരു ഗ്രൂപ്പുകളും ലക്ഷ്യമിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അപാര്‍ട്ടുമെൻറുകള്‍, വില്ലകള്‍, ഫ്ലാറ്റുകള്‍, ആഭ്യന്തര, അന്താരാഷ്ട്ര ബ്രാൻറുകളുടെ ഔട്ട്‌ലെറ്റുകള്‍, ഓഫീസ് സ്‌പെയ്‌സുകള്‍, ബിസിനസ്സ് പാര്‍ക്കുകള്‍, മെഗാ ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയിലൂടെ ജനമനസ്സില്‍ ഇടം നേടിയ ഹൈലൈറ്റ് പ്രവാസികളുടെ സുരക്ഷിത നിക്ഷേപം കൂടി ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതിയുമായി രംഗത്ത് വരുന്നതെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ കൂട്ടിച്ചേർത്തു.
സൗദിയിലെ മാറിയ സാഹചര്യത്തിൽ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിരവധി അനുകൂല ഘടകങ്ങൾ നിലവിലുണ്ടെന്നും ഹൈലൈറ്റ് ഗ്രൂപ്പുമായി ചേർന്നുള്ള പുതിയ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ജോലി സാധ്യതയും സാമൂഹിക വളർച്ചയും നാടിെൻറ സാമ്പത്തിക പുരോഗതിയും തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്നും സഹ്‌റാനി ക്ലസ്റ്റർ സി.ഇ.ഒ റഹീം പട്ടർക്കടവന്‍ പറഞ്ഞു.
സഹ്‌റാനി ക്ലസ്റ്റർ ചെയർമാൻ അബ്ദുറഹ്മാൻ പട്ടര്‍കടവന്‍, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ്, ബിൽഡേഴ്‌സ് സി.ഇ.ഒ ഫസീം, പ്രോപ്പർട്ടിസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 1200 ലധികം പേർ പങ്കെടുത്ത ഹൈലൈറ്റ് സൗദി കസ്റ്റമേഴ്സ് ഫാമിലി മീറ്റും ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.