റിയാദ്: നാലു വർഷത്തോളം നീണ്ട ഉപരോധകാലത്തിനു ശേഷം ഗൾഫ് സൗഹൃദത്തിൽ പുതിയ ചരിത്രം കുറിച്ച് ഖത്തർ അമീർ വീണ്ടും സൗദി മണ്ണിൽ. ചൊവ്വാഴ്ച ഉച്ചക്കുശേഷം വടക്കൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ നടന്ന 41ാമത് ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാൻ അൽഉലയിലെ അമീർ അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഉച്ചക്ക് 12ഓടെയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ഖത്തർ എയർവേയ്സിെൻറ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയത്.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിെട്ടത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തർ അമീറിനെ സൗദി കിരീടാവകാശി ആേശ്ലഷിച്ചു. അപ്രതീക്ഷിതമായ പിണക്കങ്ങളുടെയും ഉപരോധത്തിെൻറയും വിഷമകരമായ കാലങ്ങൾ പിന്നിട്ട് ഗൾഫ് പുനരൈക്യത്തിെൻറ വലിയ സന്ദേശമാണ് സൗദി കിരീടാവകാശിയും ഖത്തർ അമീറും കോവിഡ് പ്രോേട്ടാകോളുകൾക്കിടയിലും തമ്മിൽ ആേശ്ലഷിച്ച് ലോകത്തിനു പകർന്നത്.
2017 ജൂണിൽ ഖത്തറുമായി ചില വിഷയങ്ങളെ ചൊല്ലി സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിനുശേഷം നടന്ന ഗൾഫ് ഉച്ചകോടികളിലോ ഗൾഫ് സഹകരണ കൗൺസിലിെൻറ മറ്റു സമ്മേളനങ്ങളിലോ ഖത്തർ അമീർ പെങ്കടുത്തിരുന്നില്ല. 41ാമത് ഉച്ചകോടിക്ക് മുന്നോടിയായി സൗദിക്കും ഖത്തറിനുമിടയിലെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന ഉടൻ ഖത്തർ അമീർ സൗദിയിലെത്തുമെന്നും ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കുമെന്നും പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു. ഇത് ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉൗഷ്മള ബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയും ആഹ്ലാദവും ഗൾഫിലാകെ ഉണർത്തി.
ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാൻ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ, ഒമാൻ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽസഇൗദ്, യു.എ.ഇ വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ റാഷിദ് അൽമഖ്തൂം, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അസ്സബാഹ് എന്നീ രാഷ്ട്ര നേതാക്കളും അൽഉലയിൽ എത്തിച്ചേർന്നിരുന്നു. രാവിലെ 11ഒാടെ ആദ്യമെത്തിയത് ബഹ്റൈൻ കിരീടാവകാശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.