യാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി മെഗാ ഇഫ്താർ സംഗമത്തിൽ ഒ.പി. അഷ്റഫ് മൗലവി കണ്ണൂർ സംസാരിക്കുന്നു
യാംബു: യാംബുവിലെ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മയായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയ സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായിരുന്നു.
ഒ.പി. അഷ്റഫ് മൗലവി കണ്ണൂർ റമദാൻ സന്ദേശം നൽകി. റമദാൻ നൽകുന്ന മഹിതമായ സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ട് മനസ്സ് സ്ഫുടം ചെയ്യാനും സമൂഹ നന്മക്കും വേണ്ടി വിനിയോഗിക്കാൻ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാംബുവിലെ ഫുട്ബാൾ പ്രേമികളും അവരുടെ കുടുംബങ്ങളും സാധാരണക്കാരായ തൊഴിലാളികളും അടക്കം 1,500 ലേറെ പേർ പങ്കെടുത്ത് സൗഹൃദം പങ്കുവെച്ച മെഗാ ഇഫ്താർ സംഗമം യാംബുവിൽ വേറിട്ട അനുഭവമായി മാറി.
എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്റ്റർ നൗഫൽ കാസർകോട്, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഭാരവാഹികൾ, ക്ലബ്ബ് അംഗങ്ങൾ, കമ്പനി ജീവനക്കാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.